web analytics

കുന്നിൻ ചെരുവിലാണോ നൈറ്റ് ലൈഫ് ? കൊച്ചിയിൽ ഇല്ലേ? രാവിലെ 10 മുതൽ രാത്രി 12 വരെ നിർബാധം മദ്യം ലഭിക്കുന്ന പുതിയ സ്ഥലങ്ങൾ ഇതൊക്കെ…

തിരുവനന്തപുരം: പുതിയ 74 ടൂറിസം കേന്ദ്രങ്ങൾ കൂടി എക്സൈസ് വകുപ്പു വിജ്ഞാപനം ചെയ്തു. ഇതോടെ ഇവ ഉൾപ്പെടുന്ന മുഴുവൻ വില്ലേജുകളിലെയും ബാർ, ബീയർ പാർലർ പ്രവർത്തനസമയം 2 മണിക്കൂർ കൂടി നീളും.

രാവിലെ 10 മുതൽ രാത്രി 12 വരെ ബാർ, ബീയർ പാർലർ പ്രവർത്തിക്കാം. എന്നാൽ കൊച്ചി ഉൾപ്പെടെയുള്ള വലിയ നഗരങ്ങളെ ഒഴിവാക്കി ടൂറിസം കേന്ദ്രങ്ങളുടെ അതിർത്തി നിർണയിച്ചതോടെ, വിജ്ഞാപനത്തിലൂടെ നൈറ്റ് ടൂറിസത്തിനു കാര്യമായ പ്രയോജനം ലഭിക്കില്ലെന്നതാണ് വിമർശനം.

കൊച്ചിയെ ടൂറിസം കേന്ദ്രമായി എക്സൈസ് വകുപ്പ് വിജ്ഞാപനം ചെയ്തപ്പോൾ കോർപറേഷൻ പ്രദേശത്തെ ഒഴിവാക്കുകയായിരുന്നു. എന്നാൽ തിരുവനന്തപുരം നഗരത്തിൽ ഒരു ടൂറിസം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിധി 200 മീറ്ററാക്കി ചുരുക്കി.

നിലവിലുള്ള 15 ടൂറിസം കേന്ദ്രങ്ങൾക്കു പുറമേയാണു 74 കേന്ദ്രങ്ങൾ കൂടി എക്സൈസ് വകുപ്പ് അംഗീകരിച്ചത്.

ബാർ, ബീയർ പാർലറുകളുടെ പ്രവർത്തനസമയം ഇപ്പോൾ രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. എന്നാൽ നോട്ടിഫൈഡ് ടൂറിസം കേന്ദ്രങ്ങളാണെങ്കിൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം.

നൈറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ രാത്രിയിലെ സമയം നീട്ടി നൽകണമെന്നതു ടൂറിസം മേഖലയുടെ കാലങ്ങളായുള്ള ആവശ്യമാണ്. കോൺഫറൻസ് ടൂറിസം കൂടുതൽ നടക്കുന്ന കൊച്ചിയിൽനിന്നാണ് ഈ ആവശ്യം പ്രധാനമായി ഉയർന്നിരുന്നത്.

പുതിയ വിജ്ഞാപനത്തിൽ കൊച്ചിയെ ടൂറിസം കേന്ദ്രമായി എക്സൈസ് വകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. എറണാകുളം, എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകൾക്കാണു ബാധകം.

എന്നാൽ ഈ വില്ലേജുകളിൽ ഉൾപ്പെടുന്ന കൊച്ചി കോർപറേഷൻ പ്രദേശത്തിനു ബാധകമല്ലെന്നു വിജ്ഞാപനത്തിൽ പറയുന്നു.

തിരുവനന്തപുരത്തു കവടിയാർ പാലസ് മുതൽ പട്ടം പാലസ് വരെയുള്ള 200 മീറ്ററിൽ ടൂറിസം കേന്ദ്രം ഒതുക്കുകയും ചെയ്തു.

കോഴിക്കോട്ടും കൊല്ലത്തും കോർപറേഷൻ പരിധിയിലെ ബീച്ചിനെ മാത്രമായി നോട്ടിഫൈ ചെയ്ത് മറ്റു പ്രദേശങ്ങളെ ഒഴിവാക്കി.

വിജ്ഞാപനം ചെയ്ത ടൂറിസം കേന്ദ്രങ്ങളിൽ പകുതിയും ഗ്രാമീണമേഖലയിലെ കുന്നിൻ പ്രദേശങ്ങളാണ്.

വിജ്ഞാപനത്തിലെ സ്ഥലങ്ങൾ

∙ തിരുവനന്തപുരം: പൊൻമുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർ ഡാം, തിരുവനന്തപുരം വിക്രമപുരം ഹിൽസ്, കാപ്പിൽ

∙ കൊല്ലം: തെന്മല–പാലരുവി, പരവൂർ–തെക്കുംഭാഗം, കൊല്ലം ബീച്ച്, മൺറോതുരുത്ത്, തങ്കശ്ശേരി, ജ‍ടായുപ്പാറ, അഷ്ടമുടി

∙ പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ

∙ ആലപ്പുഴ: ആലപ്പുഴ, ആലപ്പുഴ കായൽ, കാക്കത്തുരുത്ത്, പാതിരാമണൽ

∙ കോട്ടയം: വൈക്കം, കോടിമത

∙ ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ–രാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം, ചിന്നക്കനാൽ, ഇലവീഴാപൂഞ്ചിറ, വാഗമൺ

∙ എറണാകുളം: കൊച്ചി, കാലടി, മലയാറ്റൂർ–മണപ്പാട്ടുചിറ, കുഴിപ്പള്ളി–ചെറായി–മുനമ്പം ബീച്ച്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസിരിസ് ഹെറിറ്റേജ് ടൂറിസം പ്രദേശം

∙ തൃശൂർ: സ്നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, അതിരപ്പിള്ളി, മലക്കപ്പാറ

∙ പാലക്കാട്: പറമ്പിക്കുളം, നെല്ലിയാമ്പതി, മലമ്പുഴ, സൈലന്റ് വാലി

∙ മലപ്പുറം: കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ

∙ കോഴിക്കോട്: കോഴിക്കോട് ബീച്ച്, കാപ്പാട്, കടലുണ്ടി പക്ഷിസങ്കേതം, കക്കയം, തുഷാരഗിരി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ കോട്ട–ബീച്ച്

∙ വയനാട്: കുറുവ ദ്വീപ്, ഇടയ്ക്കൽ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തിരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്

∙ കണ്ണൂർ: പാലക്കയം തട്ട്, പൈതൽമല, തലശ്ശേരി, ധർമടം, കൊട്ടിയൂർ

∙ കാസർകോട്: കോട്ടപ്പുറം.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

എംസി റോഡ് ഉദ്ഘാടനം; എസ്ഐയ്ക്ക് സസ്പെൻഷൻ

എംസി റോഡ് ഉദ്ഘാടനം; എസ്ഐയ്ക്ക് സസ്പെൻഷൻ കൊച്ചി: മൂവാറ്റുപുഴയിലെ എം സി റോഡ്...

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍ ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യുപിഐ വഴി...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

Related Articles

Popular Categories

spot_imgspot_img