സിഇഒയെ പുറത്താക്കി നെസ്‌ലെ

സിഇഒയെ പുറത്താക്കി നെസ്‌ലെ

സ്വിസര്‍ലാന്‍ഡ്: സിഇഒയെ പുറത്താക്കി ഭക്ഷ്യ പാനീയ കമ്പനിയായ നെസ്‌ലെ. ലോറന്റ് ഫ്രീക്‌സിനെയാണ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തിന് പിന്നാലെയാണ് നടപടി.

കമ്പനിയുടെ ബിസിനസ് പെരുമാറ്റചട്ടം ലംഘിച്ച് ജീവനക്കാരിയുമായി വെളിപ്പെടുത്താത്ത പ്രണയബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലോറന്റ് ഫ്രീക്‌സെയെ പുറത്താക്കിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

സിഇഒക്കെതിരെ നെസ്‌ലെയുടെ ബോർഡ് ചെയർമാൻ പോൾ ബൾക്കയുടെയും ലീഡ് ഡയറക്ടർ പാബ്ലോ ഇസ്‍ല യുടെയും മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

പുറത്താക്കല്‍ തീരുമാനം ഏറെ ആവശ്യമായിരുന്നെന്നും നെസ്ലെയുടെ മൂല്യങ്ങളും ഭരണവും കമ്പനിയുടെ ശക്തമായ അടിത്തറയാണെന്നും ഇത്രയും വര്‍ഷത്തെ സേവനത്തിന് നന്ദി പറയുന്നതായും പോൾ ബൾക്ക പ്രസ്താവനയിലൂടെ പറഞ്ഞു.

1986-ലാണ് ഫ്രീക്സ് നെസ്‌ലെയില്‍ ജോലി ആരംഭിച്ചത്. കമ്പനിയുടെ ലാറ്റിൻ അമേരിക്കൻ ചുമതലയുണ്ടായിരുന്ന ഫ്രീക്സിന് 2024 സെപ്റ്റംബറിൽ സിഇഒ ആയി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.

പുറത്താക്കിയ ലോറന്റ് ഫ്രിക്‌സിനിന് പകരമായി നെസ്‌പ്രെസ്സോ മേധാവി ഫിലിപ്പ് നവ്രാറ്റിൽ പുതിയ സിഇഒയായി നെസ്‌ലെ ചുമതലയേൽപ്പിച്ചു.

2001 ൽ നെസ്‌ലെയിൽ തന്റെ കരിയർ ആരംഭിച്ച നവ്രാറ്റിൽ മധ്യ അമേരിക്ക ചുമതല വഹിച്ചിരുന്നു.

2013 മുതൽ 2020 വരെ മെക്സിക്കോയിലെ കോഫി, പാനീയ ബിസിനസിനിന്‍റെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്.

ജർമ്മനിയിലെ തൊഴിലില്ലായ്മ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

ജർമ്മനിയിലെ തൊഴിലില്ലായ്മ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ; തിരികെ കൊണ്ടുവരുന്നത് പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടാണെന്നു ചാൻസലർ.

രാജ്യത്തെ തൊഴിലില്ലായ്മ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

രാജ്യത്തിന്റെ തകർച്ചയിലായ സമ്പദ്‌വ്യവസ്ഥ തുടർച്ചയായ മൂന്നാം വർഷവും ചുരുങ്ങുമെന്ന പ്രവചനങ്ങളുടെ നടുവിലാണ് തൊഴിലില്ലായ്മാ കണക്കുകൾ പുറത്തുവന്നത്.

ജർമ്മനി നേരിടുന്നത് താൽക്കാലികമായ “ബലഹീനത” അല്ല, മറിച്ച് “ഘടനാപരമായ പ്രതിസന്ധി” ആണെന്ന് ചാൻസലർ ഫ്രെഡറിക് മെർസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥയെ വളർച്ചയിലേക്ക് തിരികെ കൊണ്ടുവരുന്നത് പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന വ്യവസായങ്ങൾ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ മേഖല, മത്സരാധിഷ്ഠിതത്വം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മാത്രം ജർമ്മൻ വാഹന വ്യവസായത്തിൽ 51,000-ത്തിലധികം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Summary: Nestlé has removed its CEO Laurent Freixe from his position following revelations about his relationship with a colleague. The decision comes as part of the company’s strict compliance and ethical policies to ensure workplace integrity.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

Related Articles

Popular Categories

spot_imgspot_img