web analytics

മാറ്റിവച്ച ഹൃദയവും തുണയായില്ല; എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി വിടവാങ്ങി

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി വിടവാങ്ങി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനിയായ ദുർഗ കാമി (21) അന്തരിച്ചു.

ശ്വാസകോശം പൂർണമായി പ്രവർത്തനരഹിതമായതിനെ തുടർന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച രാത്രി 10.05നായിരുന്നു അന്ത്യം.

രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ നടത്തിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ദുർഗയ്ക്ക് പുതുജീവൻ ലഭിച്ചുവെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും ബന്ധുക്കളും.

കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബു (46) മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടർന്ന് ദാനം ചെയ്ത ഹൃദയമാണ് കഴിഞ്ഞ മാസം 22ന് ദുർഗയ്ക്ക് മാറ്റിവെച്ചത്.

ഡാനോൻസ് ഡിസ്കെയർ (Danon’s Disease) എന്ന അപൂർവമായ ജനിതക രോഗമാണ് ദുർഗയുടെ ഹൃദയത്തെ ഗുരുതരമായി ബാധിച്ചിരുന്നത്.

നിയമപരമായ സാങ്കേതിക തടസങ്ങൾ മറികടന്ന് കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടിരുന്നു.

(ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി വിടവാങ്ങി)

കഴിഞ്ഞ ദിവസങ്ങളിൽ ദുർഗ എഴുന്നേറ്റുനടക്കുകയും ഭക്ഷണം കഴിക്കുകയും പുസ്തകം വായിക്കുകയും ചെയ്തതോടെ ആശുപത്രിയിൽ പ്രതീക്ഷയുടെ അന്തരീക്ഷം നിറഞ്ഞിരുന്നു.

എന്നാൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ അപ്രതീക്ഷിതമായി ശ്വാസകോശ പ്രവർത്തനം നിലച്ചു. പുതിയ ഹൃദയവുമായി ശരീരം പൂർണമായി പൊരുത്തപ്പെടാനാകാതിരുന്നതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ആറ് മണിക്കൂറിലധികം വിദഗ്ധസംഘം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ദുർഗയ്ക്ക് ഒരു അനുജൻ മാത്രമാണുള്ളത്. പാരമ്പര്യ ഹൃദ്രോഗത്തെ തുടർന്ന് അമ്മയും മൂത്ത സഹോദരിയും മുൻപ് മരണപ്പെട്ടിരുന്നു.

അനാഥാലയത്തിലാണ് ദുർഗയും സഹോദരനും വളർന്നത്. ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്തതിനാൽ അനാഥാലയം നടത്തുന്ന മലയാളിയായ വ്യക്തിയാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്.

മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഷിബുവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചത്.

കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനായ ഷിബു ഡിസംബർ 14ന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഡിസംബർ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കുടുംബം അവയവദാനത്തിന് സന്നദ്ധമായി. ജീവിതത്തിന്റെ അവസാന നിമിഷംവരെ അനേകം മനുഷ്യർക്കായി പ്രതീക്ഷയായി മാറിയ രണ്ട് ജീവിതങ്ങളാണ് ഇതോടെ ഓർമ്മയായി മാറുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ...

സന്ദർശക വിസയിലെത്തി ഭിക്ഷാടനം: ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ !

ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ ദുബായിൽ ഭിക്ഷാടനത്തിനെതിരെ പോലീസ് നടത്തുന്ന...

ഷാർജയിൽ വാഹനാപകടം; പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ മലയാളി ബാലനു ദാരുണാന്ത്യം

പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ ബാലനു ദാരുണാന്ത്യം ഷാർജയിൽ പ്രവാസി കുടുംബത്തെ...

ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം ട്വന്റി-20...

പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാംനൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ...

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ ‘സമിതി നിർണ്ണയം’ പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും തഴഞ്ഞില്ല

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ 'സമിതി നിർണ്ണയം' പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും...

Related Articles

Popular Categories

spot_imgspot_img