പോത്തുണ്ടി മാട്ടായിയില്‍ ഇയാളെ കണ്ടതായാണ് വിവരം
നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കണ്ടതായി നാട്ടുകാർ. പോത്തുണ്ടി മാട്ടായിയില്‍ ഇയാളെ കണ്ടതായാണ് വിവരം. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.(Nenmara double murder case accused chenthamara spotted in pothundi)
പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. ഇതേ തുടർന്ന് പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തുകയാണ്. ഇയാൾ ചെന്താമര കോഴിക്കോട് എത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരുവമ്പാടിയിലും കൂടരഞ്ഞിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ആണ് അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ആക്രമിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു.