web analytics

‘നെഹ്‌റു യുവ കേന്ദ്ര’ ഇനി ‘മേരാ യുവഭാരത്’; പേര് മാറ്റി കേന്ദ്രം

ന്യൂഡൽഹി: നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. ‘മേരാ യുവഭാരത്’ എന്നാണ് പുതിയ പേര്. ഈ പേര് ആണ് ഇപ്പോൾ എൻവൈകെയുടെ വെബ്സൈറ്റിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെയാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിച്ചത്. ലോ​ഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.

എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. 1972ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്റു യുവ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കുന്നതിനും വേണ്ടിയാണ് നെഹ്‌റു യുവ കേന്ദ്രങ്ങൾ ആരംഭിച്ചത്.

അതേസമയം പേരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്തെത്തി. പേരുമാറ്റം ശുദ്ധ തോന്ന്യാസമാണെന്നും സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത്, വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക, അല്ലെങ്കിൽ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വേടന് എതിരായ ജാതീയ അധിക്ഷേപം; മധുവിനെതിരെ പരാതി

കൊല്ലം: റാപ്പർ ​വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ ആർ മധുവിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം ജില്ല പൊലീസ് സൂപ്രണ്ടിന് ആണ് പരാതി നൽകിയത്.

സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമമാണ് മധു നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വേടൻ്റെ പരിപാടിയിൽ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന് ഉദ്ദേശിച്ചാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

റാപ്പർ വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു മധു പറഞ്ഞത്. വേടന്റെ പാട്ട് വിഘടനവാദം പ്രചരിപ്പിക്കുന്ന, വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ് എന്നായിരുന്നു മധുവിന്റെ വിമർശനം.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

Related Articles

Popular Categories

spot_imgspot_img