നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. രണ്ട് ഇടങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. (NEET UG result row: Education minister Dharmendra Pradhan flags ‘irregularities)
പരീക്ഷ തട്ടിപ്പിലെ കാരണക്കാർ എത്ര വലിയ ഉദ്യോഗസ്ഥനായാലും വെറുതെ വിടില്ലെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ആദ്യമായാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിക്കുന്നത്. അതേസമയം മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പേപ്പർ ചോർന്നിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ച അസാധാരണ ഫലപ്രഖ്യാപനത്തിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു. ഒന്നാം റാങ്ക് ലഭിച്ച 47 പേർ ഉൾപ്പെടെ ഗ്രേസ് മാർക്ക് കിട്ടിയ 1563 പേരുടെ ഫലം എൻടിഎ റദ്ദാക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താൻ സുപ്രീം കോടതി അനുവാദം നൽകിയിരിക്കുന്നത്.
മെയ് അഞ്ചിനാണ് രാജ്യത്തെ 4750 സെന്ററുകളിലായി നീറ്റ് പരീക്ഷ നടന്നത്. ഏതാണ്ട് 24 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയത്. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും മറ്റു ക്രമക്കേടുകള്‍ നടന്നുവെന്നുമായിരുന്നു ആരോപണം ഉയര്‍ന്നത്.
Read More: സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടാകും; പോരാളി ഷാജിക്ക് പിന്നിൽ ഒരു പ്രമുഖ നേതാവെന്ന് വിഡി സതീശന്‍
Read More: അമുല്‍ ഐസ്‌ക്രീമില്‍ പഴുതാര; പരാതിയുമായി യുവതി; വീഡിയോ