ഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് 13 വിദ്യാര്‍ത്ഥികൾ കസ്റ്റഡിയിൽ. 7 വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്.(NEET Question paper leaked in bihar)
ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉടൻ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അവരുടെ മറുപടി കൂടി കിട്ടേണ്ടതുണ്ടെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ വാദങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ചില വിദ്യാർഥികൾ 20 മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കി ചോദ്യപേപ്പര്‍ കൈക്കലാക്കിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
Read Also: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Read Also: ഇടതുപക്ഷം നശിച്ച് പോകും; ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് കെഇ ഇസ്മായിൽ