നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ പരീക്ഷാ തീയതി ഉടൻ അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാത്രി ഏറെ വൈകിയാണ് കേന്ദ്ര സർക്കാർ തീരുമാനം വന്നിരിക്കുന്നത്. (NEET-PG exam 2024, scheduled for tomorrow, postponed by health ministry)
വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. നാഷണൽ ടെസ്റ്റിങ് ഏജൻസി ഡിജിയെ നീക്കി. എൻടിഎ ഡിജി സുബോദ് കുമാർ സിങ്ങിനെയാണ് സ്ഥാനത്ത് നിന്ന് നീക്കയത്. പകരം ചുമതല പ്രദീപ് സിങ് കരോളയ്ക്ക് നൽകി. നീറ്റ്- നെറ്റ് പരീക്ഷാ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടുണ്ട്.
Read More: നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി കേന്ദ്ര സർക്കാർ; എൻടിഎ ഡയറക്ടര്‍ ജനറലിനെ നീക്കി
Read More: ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് നീലച്ചടയൻ കഞ്ചാവുചെടി ; എക്‌സൈസ് അന്വേഷണം തുടങ്ങി