മലയാള സിനിമയിൽ ശ്രദ്ധേയനാണ് നീരജ് മാധവ്. നടനെന്ന നിലയിൽ പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം .കോമഡിയും ക്യാരക്ടർ റോളുകളുമെല്ലാം വളരെ രസകരമായാണ് നീരജ് കൈകാര്യം ചെയ്യാറുള്ളത്. സിനിമയിൽ എപ്പോഴും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ് നീരജ്. 2013 ൽ ആണ് നീരജ് സിനിമയിലെത്തിയത്. പക്ഷെ അത്ര എളുപ്പമായിരുന്നില്ല മുന്നോട്ടുള്ള ജീവിതം . ഇപ്പോഴിതാ പ്രതിസന്ധികളും വെല്ലുവിളികളുമെല്ലാം മറി കടന്ന് നീരജ് ഇന്ന് പാൻ ഇന്ത്യൻ റീച്ചുള്ള നടനായി മാറിയിരിക്കുകയാണ്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആർഡിഎക്‌സിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി നടൻ . ആർഡിഎക്‌സ് വൻ വിജയം നേടിയപ്പോൾ നീരജ് അവതരിപ്പിച്ച സേവ്യറും കയ്യടി നേടി. ചിത്രത്തിലെ നീരജിന്റെ പാട്ടും സൂപ്പർ ഹിറ്റായി മാറി.
മാത്രമല്ല സഹനടനായെത്തി കൊറിയോഗ്രാഫറും നായകനും തിരക്കഥാകൃത്തുമൊക്കെയായി മാറിയ നീരജ് സംവിധാനത്തിലേക്കും ഒരു കൈ പരീക്ഷണം നടത്തിയിരുന്നു. നിലപാടുകളിലൂടെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന യുവതാരങ്ങളിൽ ഒരാൾ കൂടിയാണ് നീരജ്. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നീരജ് മാധവ്. വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചും മകളുടെ വരവോടെ തന്നിലുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നീരജ് മാധവ്.ബാച്ചിലർ ലൈഫ് അടിച്ചുപൊളിച്ചു ജീവിക്കുകയായിരുന്നു. പക്വത ഇല്ലാതിരുന്ന പ്രായം, വിവാഹജീവിതത്തിലേക്ക് കടന്നതോടെ ഒപ്പമുള്ളവരെ പരിഗണിക്കാനും അവർക്ക് വേണ്ടി കൂടുതൽ സമയം നൽകാനും തുടനി എന്നാണ് നീരജ് പറയുന്നത്.ദീപ്തി വന്ന ശേഷം ജീവിതത്തിന് ചിട്ട വന്നു. കല്യാണത്തിന് മുൻപേ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ഞങ്ങൾ സുഹൃത്തുക്കൾ ആണ്. കുഞ്ഞിന്റെ വരവോടെ ജീവിതം സ്പെഷ്യൽ ആയി. അവളുടെ വളർച്ച ആസ്വദിക്കുന്നു. ഷൂട്ടിങ് ഇടവേളകളിൽ നിന്നും മുൻപൊക്കെ യാത്രകൾ പോകാൻ ആയിരുന്നു താത്പര്യം എങ്കിൽ ഇപ്പോൾ മകൾക്കൊപ്പം ചിലവിടാൻ ആണ് ഇഷ്ടമെന്നും നീരജ് മാധവ് പറയുന്നു.
ദീപ്തി സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. സിനിമാ പശ്ചാത്തലം ഇല്ല. സിനിമയിൽ മാത്രം മുഴുകിയ ഞാൻ പുറം ലോകത്തെ പല കാര്യങ്ങളും ദീപ്തി വഴിയാണ് അറിഞ്ഞത്. എന്നെ ഒരു നല്ല വ്യക്തിയാക്കിയതിൽ ദീപ്തിയുടെ പങ്ക് വളരെ വലുതാണ്. സാമ്പത്തിക കാര്യത്തിൽ ഒരു പ്ലാനിങ്ങും ഇല്ലാത്ത ആളായിരുന്നു ഞാൻ. ദീപ്തി വന്ന ശേഷമാണ് സമ്പാദിക്കാനൊക്കെ തുടങ്ങിയത്. അവൾ നല്ല കേൾവിക്കാരിയാണ്.എല്ലാത്തിനും കൂടെ നിൽക്കും. എന്നാൽ എന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ലെന്നും നീരജ് പറയുന്നു.
Read Als:പേളി മാണിക്ക് രണ്ടാമതും പെൺകുഞ്ഞ് : ചിത്രങ്ങൾ പുറത്തുവിട്ട് താരം