ഇപ്പോഴും സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ എതിര്‍ക്കുന്നവരുണ്ട്. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ ക്ലാസ് മുറിയില്‍ ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നതാണ് എന്നാണ് പലരുടെയും വിചാരം. എന്നാല്‍ കാലം ഇത്രയും അധപതിച്ച സാഹചര്യത്തില്‍ ലൈംഗിക ക്ലാസുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.
‘എന്താണ് ബാഡ് ടച്ചും ഗുഡ് ടച്ചും?’
ലൈംഗിക അതിക്രമത്തിൽനിന്നു രക്ഷപ്പെടാൻ ഓരോ കുട്ടികൾക്കും രക്ഷിതാക്കൾ നൽകുന്ന ഏറ്റവും അടിസ്ഥാനപരമായ നിർദേശമാണത്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അതിൽനിന്നു തുടങ്ങുന്നു. ഓരോ രക്ഷിതാവും കുട്ടികളെ ‘ബാഡ് ടച്ച്’ എന്താണെന്നു പഠിപ്പിക്കുന്നതിനു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ട്.
അത്രയേറെ മോശം വാർത്തകളാണ് അവർ ഓരോ ദിവസവും കാണുന്നത്. വീട്ടിൽനിന്നു പഠനത്തിനായി പുറത്തിറങ്ങുമ്പോൾ അവരെ കാത്തിരിക്കുന്നത് പുതിയ തരം ലോകമാണ്, സാഹചര്യങ്ങളാണ്, ആളുകളാണ്.
അവിടെനിന്നുള്ള അതിക്രമങ്ങളിൽനിന്ന് സ്വയം രക്ഷിക്കണമെങ്കിൽ ആദ്യം അവർക്ക് അതു സംബന്ധിച്ച വ്യക്തമായ അവബോധം നൽകണം.
ലൈംഗിക വിദ്യാഭ്യാസം വീട്ടകങ്ങളിലേക്കു കയറേണ്ട കാലം അതിക്രമിച്ചു എന്നു പറയാം. കുട്ടികൾക്കു മാത്രമല്ല, അധ്യാപകർക്കും മാതാപിതാക്കൾക്കും ബോധവത്കരണം നൽകണം.
മാതാപിതാക്കളുടെയും കുട്ടികളുടെയും ചിന്തകൾ പൊരുത്തപ്പെട്ടു പോകാത്ത കാലമാണിപ്പോൾ. സ്കൂളിൽനിന്നു ലൈംഗികവിദ്യാഭ്യാസം സംബന്ധിച്ച അവബോധവുമായി വീട്ടിലെത്തുമ്പോൾ വിപരീത അന്തരീക്ഷമാണ് അഭിമുഖീകരിക്കുന്നതെങ്കിൽ ഈ ശ്രമങ്ങളെല്ലാം പാഴാവുമെന്നാണ് വിദഗ്ദർ പറയുന്നത്.
സ്കൂളിൽനിന്നുള്ള അറിവുകൾ വീട്ടിൽ പങ്കുവെക്കുന്നവരാണു കുട്ടികളിലേറെയും. അത്തരം ചർച്ചകൾക്കിടയിൽ, ഇതൊന്നും ഇപ്പോൾ പറയേണ്ട കാര്യമല്ലെന്നു പറയുകയാണെങ്കിൽ കുട്ടികൾ പാടെ നിരാശരാകും.
തെറ്റായ വിവരങ്ങൾ ശരിയെന്നു ധരിക്കലും അവ ദുരുപയോഗം ചെയ്യലും തടയാനാണ് ലൈംഗികവിദ്യാഭ്യാസം നൽകുന്നത്. അറിവില്ലായ്മകൊണ്ടു തെറ്റിദ്ധരിക്കപ്പെടുന്ന കുട്ടികളെ ശരിയായ അറിവുകളിലേക്കു നയിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.
ലൈംഗികവിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമായാൽ അറിവുകൾ ഏകീകൃത സ്വഭാവം കൈവരിക്കും. ബന്ധങ്ങളും സൈബർ സുരക്ഷയും അവകാശങ്ങളും ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി നൽകണം.
നമ്മുടെ കുട്ടികളെ നമ്മൾ തന്നെ സൂക്ഷിക്കുക!
ബന്ധുക്കളടക്കം സാഹചര്യം പരിഗണിക്കാതെ ആരുടേയും മടിയിൽ ഇരിക്കരുതെന്ന് നിങ്ങളുടെ മകളോ മകനോ മുന്നറിയിപ്പ് നൽകുക.
2 വയസ്സുമുതൽ നിങ്ങളുടെ കുട്ടികൾക്ക് മുന്നിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക.
- നിങ്ങളുടെ കുട്ടിയെ “എന്റെ ഭാര്യ” അല്ലെങ്കിൽ “എന്റെ ഭർത്താവ്” എന്ന് വിളിക്കാൻ ഒരു മുതിർന്ന വ്യക്തിയെ ഒരിക്കലും അനുവദിക്കരുത്.
- നിങ്ങളുടെ കുട്ടി സുഹൃത്തുക്കളുമായി കളിക്കാൻ പുറപ്പെടുമ്പോഴെല്ലാം, അവൻ ഏതുതരം ഗെയിം കളിക്കുന്നുവെന്ന് കണ്ടെത്താൻ കഴിയുമെങ്കിൽ നല്ലത് , കാരണം ചെറുപ്പക്കാർ സ്വയം ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു.
- നിങ്ങളുടെ കുട്ടി ഒരു പ്രത്യേക മുതിർന്ന വ്യക്തിയുടെ വലിയ ആരാധകനാകുന്നുണ്ടോ എന്ന് ശ്രെദ്ധിക്കുക
- ഒരിക്കൽ, വളരെ സന്തോഷവാനായ ഒരു കുട്ടി പെട്ടെന്ന് ലജ്ജിക്കുന്നു.അങ്ങനെയെങ്കിൽ അവളെ /അവനെ കൂടുതൽ ശ്രെദ്ധിക്കുക ..
- ലൈംഗികതയുടെ ശരിയായ മൂല്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം പഠിപ്പിക്കുക.
നിങ്ങൾ വാങ്ങിയ കാർട്ടൂണുകൾ പോലുള്ള പുതിയ ഫിലിമുകൾ കാണാൻ തുടങ്ങുന്നതിനുമുമ്പ് അതിനെപ്പറ്റി ഒന്നറിഞ്ഞിരിക്കുന്നത് ചെയ്യുന്നത് എല്ലായ്പ്പോഴും ഉചിതമായിരിക്കും.
- നിങ്ങളുടെ കേബിൾ നെറ്റ്‌വർക്കുകളിൽ ചാനലുകൾ ഉപകാരപ്രധമല്ലാത്തതെല്ലാം കട്ട് ചെയ്യുക ..
- സ്വകാര്യ ഭാഗങ്ങൾ നന്നായി കഴുകാൻ 3 വയസ് മുതൽ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക, ആരെയും തൊടാൻ ഒരിക്കലും അനുവദിക്കരുതെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക.