തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിനെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതാവായും ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും ഐകകണ്ഠേന തെരഞ്ഞെടുത്തു. വിജയവാഡയില്‍ നടന്ന ടിഡിപി, ജനസേന പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി എന്നീ ത്രികക്ഷി സഖ്യത്തിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. (NDA elects N Chandrababu Naidu as CM in Andhra Pradesh)
എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ ഉച്ചകഴിഞ്ഞ് രാജ്ഭവനില്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീറിനെ കാണുകയും തീരുമാനം വ്യക്തമാക്കുന്ന കത്ത് കൈമാറുകയും ചെയ്യും. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച പകല്‍ 11.27ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാവുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റ് വിഐപികള്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം.
Read More: പ്രവർത്തനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം; വിഴിഞ്ഞം തുറമുഖ നിർമാണം 85% പൂർത്തിയായെന്ന് മന്ത്രി
Read More: വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് പരാതി; അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി