‘പൊലീസ് എന്നെ കുടുക്കുകയായിരുന്നു, എൽഡിഎഫ് പ്രവർത്തകർ കള്ളമൊഴി നൽകി’; പ്രചാരണത്തിനിടെ കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ. പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ സനല്‍ ആരോപിച്ചു. കൃഷ്ണകുമാറിനെ ആക്രമിച്ചിട്ടില്ല, താൻ നിരപരാധിയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും സനല്‍ ആരോപിച്ചു.

സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും ആണ് സനൽ പറയുന്നത്. കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകനായ സനലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ താക്കോൽ കൊണ്ടതാണെന്ന് സനല്‍ പൊലീസിന് മൊഴി നൽകിയിരുന്നു.

എന്നാല്‍, തൃശൂർ പൂരം വിവാദത്തിൽ സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂർവം ആക്രമിച്ചെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. മുളവന ചന്തമുക്കിൽ വച്ചാണ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്.

 

Read Also: കുളിക്കുന്നതിനിടെ പെട്ടെന്ന് വെള്ളച്ചാട്ടം ഐസായി; മഞ്ഞിൽക്കുടുങ്ങി എംബിബിഎസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

 

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img