web analytics

തൃശൂർ പൂരത്തിന്റെ വീഴ്ചയെ വിമർശിച്ചതിന് എന്റെ കണ്ണിൽ കുത്തി; മനഃപൂർവ്വം തിരക്കുണ്ടാക്കി ആക്രമണം നടത്തിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ മനഃപൂർവം അക്രമിച്ചെന്ന ആരോപണവുമായി കൊല്ലം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തൃശ്ശൂര്‍ പൂരത്തിനിടെ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു.

‘കുണ്ടറയിലെ സ്വീകരണത്തിനിടയ്ക്ക് പെട്ടെന്ന് വലിയൊരു സംഘം തടിച്ചുകൂടി. നല്ല തിക്കും തിരക്കുമായിരുന്നു. ഉണ്ടായതാണോ ഉണ്ടാക്കിയതാണോയെന്ന് അറിയില്ല. കാരണം, അതിനു തൊട്ടുമുമ്പുണ്ടായ വേദിയില്‍ തൃശ്ശൂര്‍ പൂരത്തിലെ വീഴ്ച്ചയെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു. അത്ര ഗുരുതരമായിരുന്നു ആ വിഷയം. അതുകഴിഞ്ഞുള്ള യോഗത്തിലാണ് സംഭവം. യോഗത്തിനിടെ പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാക്കി കണ്ണിലേക്കൊരു സാധനം കുത്തി. അറിയാതെ കുത്തിതാണെന്നാണ് ആദ്യം മനസ്സിലാക്കിയത്. എന്നാല്‍ അത് ആര്‍ട്ടിഫിഷ്യലായി ഉണ്ടാക്കിയതാണെന്ന് പിന്നീട് തോന്നുന്നു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കോര്‍ണ്ണിയയില്‍ നിന്നും ചെറിയ കരട് കിട്ടി. ഹെമറേജ് പോലെയും വന്നിരിക്കുന്നു. സഹിക്കാന്‍ പറ്റാത്ത വേദനയാണ്.’ കൃഷ്ണകുമാര്‍ പ്രതികരിച്ചു.

ആക്രമണത്തിൽ പരാതി കൊടുക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. അത് അനുസരിച്ച് നീങ്ങുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം കൊല്ലം മുളവന ചന്തയിലെ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന്റെ വലതുകണ്ണിനു പരിക്കേറ്റത്.

 

Read Also: ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചു; അശ്ലീല വിഡിയോ ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടിക്കൊരുങ്ങി ഷാഫി പറമ്പിൽ

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

ശ്രുതിയുടെ അപേക്ഷ സർക്കാർ തള്ളി: വയനാട് ദുരന്തബാധിതയ്ക്ക് ടൗൺഷിപ്പിൽ വീടില്ല

തിരുവനന്തപുരം: ഉരുൾപൊട്ടൽ പ്രളയത്തിൽ ഉറ്റവരും ഉടയവരും ഒരു നിമിഷം കൊണ്ട് ഇല്ലാതായ...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

Related Articles

Popular Categories

spot_imgspot_img