web analytics

വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച കേസ്; നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേർത്തു

തിരുവനന്തപുരം: വീട്ടിൽ സുഖപ്രസവത്തിനു ശ്രമിക്കുന്നതിനിടെ യുവതിയും കുഞ്ഞും മരിച്ച കേസിൽ യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ രണ്ടാം പ്രതിയാക്കിയത്. ഗർഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

കേസിൽ അക്യുപംക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്ന് നയാസ് പൊലീസിൽ മൊഴി നൽകിയിരുന്നു. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. പ്രസവത്തിനിടെ നവജാത ശിശുവും മരിച്ചിരുന്നു.

ഇതിനു പിന്നാലെ, ഷമീറയുടെ ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണ് നൽകിയതെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Read Also: ഗവർണറുടെ യാത്ര ചെലവ് 1.18 കോടി; സർക്കാരിനോട് 34 ലക്ഷം രൂപ കുടിശ്ശിക ആവശ്യപ്പെട്ട് രാജ്ഭവൻ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ രുചിവിസ്മയത്തിലൂടെ...

പാർട്ടിയുടെ പരമോന്നത സ്ഥാനത്ത് ഇനി യുവരക്തം; ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ

ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ ന്യൂഡൽഹി ∙...

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ദൃശ്യം പുറത്ത് വിട്ട് പൊലീസ്

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു സൗത്ത് യോർക്ഷർ: പീഡിപ്പിച്ചതായി...

Related Articles

Popular Categories

spot_imgspot_img