നയൻതാരയെ നായികയാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് മൂക്കുത്തി അമ്മൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അണിയറപ്രവർത്തകർ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.(Nayanthara to star in ‘Mookuthi Amman 2’; makers share official announcement)
നേരത്തെ നടി തൃഷയായിരിക്കും മൂക്കുത്തി അമ്മൻ 2ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നയൻതാര തന്നെയാണ് ഇക്കുറിയും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘നന്മയ്ക്ക് അവളുടെ അനുഗ്രഹം ലഭിക്കട്ടെ. തിന്മ അവളുടെ കാൽക്കൽ പതിക്കട്ടെ,’ എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തു വിട്ടത്.
ആര്‍ ജെ ബാലാജിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
Read Also: ലോക്സഭാ സ്‌പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തി; യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ കേസ്
Read Also: പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി