web analytics

നവ്ജ്യോത് കൗര്‍ സിദ്ധു  പാര്‍ട്ടി വിട്ടു; പഞ്ചാബ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി

നവ്ജ്യോത് കൗര്‍ സിദ്ധു  പാര്‍ട്ടി വിട്ടു; പഞ്ചാബ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി

ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ നവ്ജ്യോത് കൗര്‍ സിദ്ധു കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. 

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിങ്ങിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പാര്‍ട്ടിവിടല്‍ പ്രഖ്യാപനം. 

നവ്ജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യയാണ് നവ്ജ്യോത് കൗര്‍.

കോണ്‍ഗ്രസ് ഇതുവരെ കണ്ട ഏറ്റവും കഴിവുകെട്ടതും അഴിമതിയിലാഴ്ന്നതുമായ സംസ്ഥാന അധ്യക്ഷനാണ് രാജാ വാറിങ്ങെന്ന് കൗര്‍ ആരോപിച്ചു. 

പാര്‍ട്ടിയെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി വില്‍പന നടത്തിയ രാജാ വാറിങ്, ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

ജയില്‍വാസം ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രിയുമായി രഹസ്യ ധാരണ നടത്തിയ രാജാ വാറിങ്, പാര്‍ട്ടിയെ വെറും കച്ചവട വസ്തുവാക്കി മാറ്റിയെന്നും കൗര്‍ എക്‌സില്‍ (എക്‌സ്/ട്വിറ്റര്‍) കുറിച്ചു.

മുഖ്യമന്ത്രി പദത്തിനായി 500 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്ന വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അടുത്തിടെ നവ്ജ്യോത് കൗറിനെ കോണ്‍ഗ്രസ് നേതൃത്വം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നവ്ജ്യോത് കൗറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപനം വന്നതെന്നതും ശ്രദ്ധേയമാണ്.

മുന്‍പ് ബിജെപിയിലെ അംഗങ്ങളായിരുന്ന നവ്ജ്യോത് സിങ് സിദ്ധുവും നവ്ജ്യോത് കൗറും 2012ല്‍ ബിജെപി ടിക്കറ്റില്‍ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി വിജയിച്ച നവ്ജ്യോത് കൗര്‍ പിന്നീട് ഭര്‍ത്താവിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

English Summary

Senior leader and former MLA Navjot Kaur Sidhu has quit the Punjab Congress, launching sharp attacks on state party chief Amarinder Singh Raja Warring and accusing him of weakening the party and acting in his personal interest.

navjot-kaur-sidhu-quits-punjab-congress-raja-warring-row

Navjot Kaur Sidhu, Punjab Congress, Raja Warring, Amarinder Singh Raja Warring, Navjot Singh Sidhu, Punjab politics, Indian National Congress, Chandigarh news

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ ബെംഗളൂരു: കോർപ്പറേറ്റ് ജോലിയിലെ...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

ജോലിക്ക് ആളെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്നു: വ്യാപാരികൾക്ക് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബിസിനസ് സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ തേടി അലയുന്ന വ്യാപാരികളെയും ചെറുകിട സംരംഭകരെയും...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Related Articles

Popular Categories

spot_imgspot_img