നായ നാട്ടുകാരെ ആക്രമിക്കുമെന്ന് ആരോപിച്ച്, വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ കൊച്ചു കടവന്ത്രയിലെ നേതാജി നഗറിൽ വച്ചായിരുന്നു അക്രമം നടന്നത്. നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.(native of West Bengal who walking with their pet dog in Kochi was beaten by youth)
ഇവരെ തല്ലിയ സംഘത്തിലുണ്ടായിരുന്ന ഹരികൃഷ്ണനാണ് അറസ്റ്റിലായത്. മറ്റ് രണ്ടു പേര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.നാവികസേനയില്‍ നിന്ന് വിരമിച്ച ബംഗാള്‍ സ്വദേശി അവിഷേക് ഘോഷ് റോയ്ക്കും 13 ഉം 15 ഉം വയസുളള മക്കള്‍ക്കുമാണ് മര്‍ദനമേറ്റത്.
ഇവർക്കൊപ്പമുണ്ടായിരുന്ന വളർത്തു നായ നാട്ടുകാരെ കടിക്കുമെന്ന് പറഞ്ഞ് മൂന്നു ചെറുപ്പക്കാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നെന്നാണ് അവിഷേക് റോയ് പരാതിയിൽ പറയുന്നത്. രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്.