ദേശീയപാത വികസനത്തിനായി പൊളിച്ചു മാറ്റുന്ന കെട്ടിട ഉടമകൾക്ക് ദുഃഖ വാർത്ത; നഷ്ടപരിഹാര തുക ഇനി കെട്ടിടങ്ങളുടെ കാലപ്പഴക്കത്തിനനുസരിച്ച് മാത്രം

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കത്തിനനുസരിച്ച് വില നിർണയിക്കണമെന്ന ദേശീയപാത അതോറിറ്റി നിർദേശം അംഗീകരിച്ച് സംസ്ഥാനം. കേന്ദ്ര നിർദേശമനുസരിച്ച് മൂല്യനിർണയം നടത്തി വില നിശ്ചയം നടത്തിയാൽ ഉടമകൾക്കുള്ള നഷ്ടപരിഹാര തുക കുറയും. ദേശീയപാത 66, പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത 966 എന്നിവയ്ക്ക് ഈ നിർദേശം ബാധകമാവില്ലെന്നാണ് സംസ്ഥാനം പറയുന്നത്. എന്നാൽ 966 (കോഴിക്കോട്-പാലക്കാട്)-ന്റെ കാര്യത്തിൽ നിലവിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല.

2018 മാന്വൽ പ്രകാരമാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം കെട്ടിടങ്ങളുടെ വിലനിർണയത്തിൽ തീരുമാനമെടുക്കുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങൾ നേരത്തേ തുടങ്ങിയതിനാലാണ് ദേശീയപാത 66-ൽ പഴയരീതി പിന്തുടർന്നത്. പുതിയ പാതകൾക്ക് ഈ നിർദേശം ബാധകമാവില്ലെന്നും മാന്വൽ പ്രകാരം നടക്കണമെന്നും സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചിരുന്നു.

മാന്വലിൽ കാലപ്പഴക്കം നോക്കി വില നിശ്ചയിക്കണമെന്നാണ് പറയുന്നത്. വിസ്തീർണം തിട്ടപ്പെടുത്തി ഓരോ വിഭാഗം കെട്ടിടങ്ങളെ തരംതിരിക്കണം. ഇതിന്റെ രണ്ടിരട്ടി വിലനൽകാം. കാലപ്പഴക്കം അടിസ്ഥാനത്തിലാക്കുന്നതോടെ അന്നത്തെ കെട്ടിടവില റവന്യൂവകുപ്പ് കണ്ടെത്തണം. ഇതിന്റെ രണ്ടിരട്ടി തുക നൽകിയാലും പുതിയ കെട്ടിടം നിർമിക്കാനുള്ള പണം തികയില്ലെന്നാണ് ഉടമകളുടെ പരാതി.

കേന്ദ്രനിർദേശത്തോട് ആദ്യം കേരളം യോജിച്ചില്ലെങ്കിലും പിന്നീട് കേന്ദ്രം ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. നഷ്ടപരിഹാരവിതരണം ആരംഭിച്ചിട്ടില്ലാത്ത എല്ലാ ദേശീയപാത പദ്ധതികൾക്കും ഘടനാപരമായ മൂല്യനിർണയം നടത്തി 2018-ലെ മാന്വൽ പ്രകാരം വില നിശ്ചയിക്കാമെന്ന് സംസ്ഥാനസർക്കാരിന്റെ ഉത്തരവിൽ പറയുന്നു. പുതിയ നിർദേശം വീണ്ടും സ്ഥലമെറ്റേടുപ്പിന് വെല്ലുവിളിയായേക്കാമെന്ന് ഭൂമിയേറ്റെടുക്കൽ വിഭാഗത്തിലെ ഡെപ്യൂട്ടി കളക്ടർമാർ പ്രതികരിച്ചു.

 

Read Also: കുർബാനയ്ക്കിടെ ബിഷപ്പ് മാർ മാറി ഇമ്മാനുവേലിനു നേരെ അതിക്രൂര ആക്രമണം; അക്രമിയുടെ കുത്തിൽ ബിഷപ്പിനു ഗുരുതരപരിക്ക്

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

യുകെയിൽ 22 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മയുടെ പങ്കാളിയ്ക്ക് 25 വർഷം തടവ്

യു കെ: യുകെയിൽ 22 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കേസിൽ...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

Related Articles

Popular Categories

spot_imgspot_img