നന്ദിനി പാലിന് ഒറ്റയടിക്ക് കൂട്ടിയത് 4 രൂപ; തൈരിനും കൂടി

ബെം​ഗളുരു: പാൽവില കൂട്ടി കർണാടക സർക്കാർ. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിൻ്റെ വിലയാണ് സിദ്ധരാമയ്യ സർക്കാർ വർധിപ്പിച്ചത്.

ലിറ്ററിന് നാലു രൂപയാണ് കൂട്ടിയത്. കർഷക സംഘടനകളുടെയും ഫെഡറേഷന്റെയും ആവശ്യം കണക്കിലെടുത്താണ് വിലവർധനവ് എന്നാണ് കർണാടക സർക്കാരിന്റെ വിശദീകരണം.

ഇവിടത്തെ വൈദ്യുതി നിരക്കും സർക്കാർ പരിഷ്കരിച്ചിരുന്നു. പാൽ വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാൽ വില 4 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

തൈര് വിലയും കിലോഗ്രാമിന് 4 രൂപ കൂട്ടി. ഇപ്പോൾ അത് 54 രൂപയായി. മുമ്പ് തൈര് വില കിലോയ്ക്ക് 50 രൂപയായിരുന്നു. ഏറ്റവും ചെലവുള്ള നീലക്കവർ നന്ദിനി പാലിന് ലിറ്ററിന് 44 രൂരയായിരുന്നത് 48 രൂപയാക്കി.

സംസ്ഥാനമെമ്പാടും ആഘോഷിക്കുന്ന ഉഗാദി ഉത്സവത്തിന് തൊട്ടുമുമ്പാണ് കുത്തനെയുള്ള വില വർദ്ധനവ് വന്നത്. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ, എല്ലാ പാൽ ഉത്പ്പന്നങ്ങളുടെയും വില കുത്തനെ ഉയർന്നേക്കും.

മാർച്ച് 30 നാണ് കർണാടകയിലുടനീളം ആഘോഷിക്കുന്ന ഉ​ഗാദി ഉത്സവം.അടുത്തിടെ മെട്രോ, ആർടിസി ബസ് ചാർജുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ...

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ ലണ്ടൻ: യുകെയിൽ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍...

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് !

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് ബെംഗളൂരു: വീട്ടിലെ കലഹത്തിനിടെ, ഭാര്യയെ...

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ...

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

Related Articles

Popular Categories

spot_imgspot_img