web analytics

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; വിധി ഇന്ന്

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിൽ വിധി ഇന്ന് പറയുന്നത്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

2017 ൽ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ അതിദാരുണമായി കൊലപ്പെടുത്തിയ കേദൽ കെയിൽ ജെൻസൻ രാജയാണ് ഏകപ്രതി. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂർത്തിയായിരുന്നു.

അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും ആണ് പ്രതി അതിദാരുണമായി കൊലപ്പെടുത്തിയത്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരെ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഭവ ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. കേദലിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു വാദം.

എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കേസിൽ വിചാരണ തുടങ്ങിയത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി കേദൽ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൂടാതെ പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന തിരുവനന്തപുരം: യുവതിയുടെ ലൈംഗിക...

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ തിരുവനന്തപുരം ∙ മദ്യവിൽപ്പനശാലകളും ഹയർസെക്കൻഡറി സ്കൂളുകളും പ്രവർത്തിപ്പിക്കാൻ...

Other news

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

Related Articles

Popular Categories

spot_imgspot_img