ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ
കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരിയിലാണ് സംഭവം. തുണേരി സ്വദേശി ഫാത്തിമത്ത് സന ആണ് മരിച്ചത്. ഇരുപത്തിമൂന്നുകാരിയായ ഫാത്തിമത് സനയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.
കണ്ണൂരിൽ 28 വയസുകാരി തൂങ്ങിമരിച്ച നിലയിൽ
കണ്ണൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി നെരുവമ്പ്രത്താണ് 28 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ.സുരഭിയെയാണ് മരിച്ചത്. കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിയിലാണ് മൃതദേഹം കിടന്നിരുന്നത്.
ഭർത്താവ്: സോജൻ (പള്ളിക്കര). മകൾ: ഇവ സോജൻ. പരേതനായ സുരേഷാണ് പിതാവ്. മാതാവ് സവിത. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി.
യുവാവ് തെങ്ങിൻറെ മുകളിൽ മരിച്ച നിലയിൽ
കോട്ടയം: തെങ്ങിന് മുകളിൽ കരിക്ക് ഇടാൻ കയറിയ യുവാവ് തെങ്ങിന് മുകളിലിരുന്ന് മരിച്ചു. തലയോലപറമ്പ് തേവലക്കാട് ആണ് സംഭവം. ഉദയനാപുരും സ്വദേശി ഷിബു (46) ആണ് മരിച്ചത്. ഓലമടലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലയാണ് ഷിബു കരിക്കിടാൻ തെങ്ങിൻറെ മുകളിൽ കയറിയത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കർക്കിടക വാവിന് വിൽക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങിൽ കയറിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ.
ഷാർജയിൽ മലയാളി യുവതി തൂങ്ങിമരിച്ചു
യുഎഇയിൽ മലയാളിയായ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനിയായ അതുല്യ സതീഷ് (30) ആണ് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ദുബായിലെ ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ എൻജിനിയറായ ഭർത്താവ് സതീഷ്, അതുല്യയുമായി വഴക്കുണ്ടായതായും പിന്നീട് അജ്മാനിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയതായും വിവരമുണ്ട്.
പുലർച്ചെ നാലു മണിയോടെ ഇയാൾ തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
സതീഷ് സ്ഥിരമായി മദ്യപിക്കുകയും അതുല്യയെ മാനസികമായി ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന സതീഷ്, ഏകദേശം ഒന്നരവർഷം മുമ്പാണ് അതുല്യയെ ഷാർജയിലേക്ക് കൊണ്ടുവന്നത്. ഇതിനുമുമ്പ് ഇരുവരും ദുബായിൽ താമസിച്ചിരുന്നുവെന്നും പറയപ്പെടുന്നു. തമ്മിൽ വഴക്കിനെ തുടർന്ന് മുമ്പ് ഷാർജ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
ദമ്പതികളുടെ മകൾ ആരാധിക (10) കൊല്ലത്ത്, അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും കൂടെ ആണ് ഇപ്പോൾ താമസിക്കുന്നത്. ആരാധിക നാട്ടിലെ ഒരു സ്കൂളിലാണ് പഠിക്കുന്നത്.
അതുല്യയുടെ ഏക സഹോദരിയായ അഖില ഗോകുൽ ഷാർജയിൽ തന്നെ, ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭർത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോട് പങ്കുവച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ഒരു ദാരുണ സംഭവമുണ്ടായിരുന്നു. കൊല്ലം കേരളപുരം സ്വദേശിനിയായ വിപഞ്ചിക (33) എന്ന യുവതിയും അവരുടെ ഒന്നര വയസുള്ള മകൾ വൈഭവിയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഭർത്താവുമായുണ്ടായ പിണക്കം കാരണം, മകളെ കൊന്നശേഷം ഒരേ കയറിൽ താനുമെല്ലാം തൂങ്ങി ജീവനൊടുക്കുകയായിരുന്നു. വൈഭവിയുടെ മൃതദേഹം ജബൽ അലിയിൽ സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ മൃതദേഹം ഫൊറൻസിക് നടപടികൾക്ക് ശേഷം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാണ് തയ്യാറെടുപ്പ്.
വിപഞ്ചികയും മകളും മരിച്ച ദു:ഖം മാറും മുമ്പേ തന്നെ അതുല്യയുടെ മരണം പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
ENGLISH SUMMARY:
A 23-year-old woman, Fathimath Sana, was found hanging inside her house in Nadapuram, Thuneri. The body has been kept at Vatakara District Hospital mortuary.