web analytics

കാറിനുള്ളിൽ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ കരുതാറുണ്ടോ? ജീവനെടുത്തേക്കാം; എംവിഡി പറയുന്നത് ഇങ്ങനെ

കാറിൽ ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പിയോ ഓറഞ്ചോ അല്ലെങ്കിൽ നാരങ്ങയോ വലിയ അപകടത്തിന് കാരണമാകുമെന്ന ഓ‍മ്മപ്പെടുത്തലുമായി കേരള മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ ഈ ഓ‍മ്മപ്പെടുത്തൽ. വേനൽക്കാലമാണെന്നും സ്വകാര്യ വാഹനങ്ങളിൽ അടക്കം കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി കാണുന്ന സമയമാണെന്നും എംവിഡി പറയുന്നു. ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ, നാരങ്ങയോ വലിയൊരു അപകടം വരുത്തിയേക്കാം.

ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ബ്രേക്ക് പെഡലിന്റെ അടിയിൽ കുടുങ്ങുന്ന കുപ്പി, നാരങ്ങ,ഓറഞ്ച്, പന്ത എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും വാഹനം അപകടത്തിൽ പെടുകയും ചെയ്തേക്കാം എന്നുമാണ് എം വി ഡി പറയുന്നത്. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മോട്ടോ‍വാഹന വകുപ്പ് ഓ‍ർമ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

വേനൽക്കാലമാണ്..
സ്വകാര്യ വാഹനങ്ങളിൽ അടക്കം കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി കാണുന്ന സമയമാണ്..
ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം ഈ ചിത്രത്തിൽ നമുക്ക് കാണാം..

ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ബ്രേക്ക് പെഡലിന്റെ അടിയിൽ കുടുങ്ങുന്ന കുപ്പി നാരങ്ങ,ഓറഞ്ച്, പന്ത് എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും വാഹനം ബ്രേക്ക് ഇല്ലാത്ത അവസ്ഥയിൽ അപകടത്തിൽ പെടുകയും ചെയ്തേക്കാം..ഇത്തരം വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം ചെയ്യുക.

 

Read More: മറ്റു കേസുകൾ നീണ്ടുപോയി; ലാവ്‍ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല, മാറ്റിവെക്കുന്നത് 39ാം തവണ

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു;...

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു ഇടുക്കി:...

ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ കണ്ട ആ എഴുത്ത്; 238 യാത്രക്കാരുമായി ഇൻഡിഗോ വിമാനത്തിന് ലക്നൗവിൽ അടിയന്തര ലാൻഡിങ്

238 യാത്രക്കാരുമായി ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ് ലക്നൗ: ഡൽഹിയിൽ നിന്ന്...

സുരേഷ് ഗോപി വന്നത് വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ; സുകുമാരൻ നായർ

സുരേഷ് ഗോപി വന്നത് വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ;...

തെലുങ്കും കീഴടക്കി അനശ്വര രാജൻ! ‘ചാമ്പ്യൻ’ ബോക്സ് ഓഫീസിൽ തരംഗമായി ഇനി ഒടിടിയിലേക്ക്;

മലയാളി പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ തെലുങ്ക് സിനിമാ ലോകത്തേക്ക് രാജകീയമായി...

വേനലിൽ വന്യ ജീവികൾക്കും ദാഹമകറ്റണം….. ചെക്ക്ഡാമുകളും കുളങ്ങളും വൃത്തിയാക്കി വനംവകുപ്പ്

വന്യ ജീവികൾക്കു ദാഹമകറ്റാൻ ചെക്ക്ഡാമുകളും കുളങ്ങളും വൃത്തിയാക്കി വനംവകുപ്പ് വേനലിൽ...

Related Articles

Popular Categories

spot_imgspot_img