അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് പൂട്ടിക്കാൻ എം.വി.ഡി; വാഹനങ്ങൾ ഷോറൂമുകൾക്ക് വിൽക്കുന്നവർ ഇക്കാര്യം ചെയ്തില്ലേൽ പണികിട്ടും…!

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി വിൽക്കുന്ന കമ്പനികൾ നിയമാനുസൃത ലൈസൻസ് നിർബന്ധമാക്കിയും പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും എം.വി.ഡി. കേന്ദ്ര സർക്കാർ ഉത്തരവ് പിന്തുടർന്ന് ലൈസൻസ് ലഭിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ടിടാനാണ് എംവിഡി നീക്കം.

ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഫോം 29 ഉപയോഗിച്ച് ഓൺലൈനായി ഓതറൈസേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. 1989 ലെ ചട്ടം 81 പ്രകാരം 25000 രൂപയാണ് അപേക്ഷാ ഫീസ്.

അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം അധികൃതർ വേണ്ട പരിശോധനകൾ നടത്തി പരിശോധന തൃപ്തികരമാണെങ്കിൽ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നൽകണം. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യം നൽകേണ്ടതും വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് കാണത്തകവിധം പ്രദർശിപ്പിക്കണം.

വാഹന ഉടമകൾ യൂസ്ഡ് കാർ ഷോറൂമുകളിൽ വാഹനം വിൽക്കുമ്പോൾ ഫോം 29 സി. പ്രകാരം രജിസ്റ്ററിങ്ങ് അതോറിറ്റിയ്ക്ക് അപേക്ഷ നൽകണം. ഫോമിൽ വാഹന ഉടമയും വാഹനം സ്വീകരിക്കുന്ന സ്ഥാപനവും ഒപ്പിടേണ്ടതാണ്. തുടർന്ന് വാഹനം കൈമാറിയതായി ഉടമയ്ക്ക് പോർട്ടൽ വഴി അക്‌നോളഡ്ജ്‌മെന്റ് ലഭിക്കും.

അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ വാഹന ഉടമയായ ഡീലർക്കായിരിക്കും വാഹനത്തിന്റെ ഉത്തരവാദിത്വം. ഏപ്രിൽ 15 മുതൽ ഡീലർഷിപ്പ് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം ന്യൂഡൽഹി: നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ തീപിടിച്ച ഹോട്ടലിൽ...

Related Articles

Popular Categories

spot_imgspot_img