പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എംവി ജയരാജൻ. (MV Jayarajan speaks against social media pages like porali shaji and chekotta)
സമൂഹമാധ്യമങ്ങൾ മാത്രം നോക്കി നിൽക്കുന്ന ഒരു ശീലം നമ്മുടെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാൻ ഇടയായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും.
പക്ഷേ അത്തരം ഗ്രൂപ്പുകൾ വിലയ്ക്ക് വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണെന്ന് ജയരാജൻ പറഞ്ഞു.
Read More: അഞ്ച് വർഷത്തിനിടെ ഇതാദ്യം; രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി, രോഗം സ്ഥിരീകരിച്ചത് നാല് വയസ്സുകാരിക്ക്
Read More: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്