മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ് സ്ഥാപനം; പകുതി വിലക്ക് ടു വീലർ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 9 കോടി; യുവാവ് പിടിയിൽ 

വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി  പിടിയിൽ’.

ഇടുക്കി തൊടുപുഴ , കുടയത്തൂർ  കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടിൽ  അനന്ദു കൃഷ്ണൻ (26)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .

മുവാറ്റുപുഴ പോലീസ് രെജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതി ആണ് അനന്ദു.

മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. 

സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ  കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 

9 കോടിയോളം രൂപ ഇത്തരത്തിൽ മുവാറ്റുപുഴയിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം  സൊസൈറ്റികൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 

62 സീഡ്‌ സൊസൈറ്റികൾ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക പരാതികൾ ലഭിച്ചിരുന്നു. വിവിധ കമ്പനികളുടെ സിഎസ് ആർ ഫണ്ട്‌ ലഭിക്കും എന്ന് വാഗ്ദാനം നൽകിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. 

കേസ് രെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികളും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു. 2022 മുതൽ പൊതുജനങ്ങളെ സ്കൂട്ടർ,ഹോം അപ്ലൈൻസ്, വാട്ടർ ടാങ്ക്സ്, ഫേർട്ടിലൈ സെർസ്,ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ 50% ഇളവിൽ നൽകും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. 

സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിൽ ആണ് ഇടപാടുകൾ നടത്തിയത്. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ബീ വെൻച്ചുവേർസ് തൊടുപുഴ, സോഷ്യൽ ബീ വെൻച്ചുവേർസ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണൽ സർവീസ് ഇന്നോവഷൻ കളമശ്ശേരി, ഗ്രസ്സ്റൂട്ട് ഇന്നോവഷൻ കളമശ്ശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ അനന്ദു കൃഷ്ണൻ സ്വന്തം പേരിൽ കൈകാര്യം ചെയ്തിരുന്നത്.

നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട്‌ കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു.

ഇത് വരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർഫണ്ട്‌ ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചു.

ആദ്യഘട്ടത്തിൽ ബുക്ക്‌ ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്

നേരത്തെയും നിരവധി പരാതികൾ ഇക്കാര്യത്തിന് പോലീസിന് ലഭിച്ചിരുന്നു. 

പ്രതിക്കെതിരെ അടിമാലി പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തട്ടിപ്പ്  സമാന തട്ടിപ്പ്കേസിൽ റിമാൻഡിൽ പോയിരുന്നു.

എറണാകുളം കച്ചേരിപടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. 

പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ  ഇൻസ്‌പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ പി.സി.ജയകുമാർ ,

,ബിനോ ഭാർഗവൻ, സീനിയർ സിപിഓമാരായ സി.കെ.മീരാൻ സി കെ, ബിബിൽ മോഹൻ, കെ.എ അനസ് എന്നിവർ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

പണി പാളിയോ? സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിങ് ആപ്പുകളിലേക്ക്!

കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കുമ്പോൾ ചെന്നെത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കാണെന്ന പരാതികളാണ്...

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

ആത്മഹത്യക്ക് ശ്രമിച്ചതല്ല,മരുന്നിന്റെ അളവു കൂടിപ്പോയതാണ്; വാർത്തകൾ തെറ്റെന്ന് കൽപന രാഘവേന്ദർ

കൊച്ചി; താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റെന്ന് ഗായിക കൽപന രാഘവേന്ദർ....

ഇടുക്കിയിൽ മുഖംമൂടിക്കള്ളന്മാർ..! ലക്ഷ്യം…. വീഡിയോ

ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ രണ്ടു വീടുകളിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷണം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!