തൃശൂർ: യുവ സംഗീതജ്ഞൻ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.
വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്കൂൾ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും ആണ് അദ്ദേഹം.
ഗായകനും ഇടയ്ക്ക വാദകനും ആയിരുന്ന അനൂപ് ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്.
2022 മുതൽ 2024 വരെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവേകോദയം ഹൈസ്കൂളി ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു.
കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു അനൂപ് വെള്ളാറ്റഞ്ഞൂർ.
തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന പ്രശസ്ത ബാൻഡിന്റെ അമരക്കാരനാണ്. സംസ്കാരം ബുനധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: പാർവതി (ആയുർവേദ ഡോക്ടർ). മക്കൾ: പാർവണ, പാർഥിപ്. അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തിൽ മന്ത്രി ആർ.ബിന്ദു അടക്കമുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Summary: Young musician Anoop Vellattanjoor (41) was found dead by suicide at his flat near Vadakkanchery on Tuesday morning.