web analytics

ട്രക്കിംഗിനിടെ അപകടം: ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ മരിച്ചു

ട്രക്കിംഗിനിടെ അപകടം: ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ മരിച്ചു

കൊല്ലം: മസ്‌കറ്റിലെ ജബൽശംസിൽ കഴിഞ്ഞ 2ന് ട്രക്കിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ (55) മരിച്ചു. 

തഴവ കുതിരപ്പന്തി വെങ്ങാട്ടമ്പള്ളി മഠത്തിൽ (നവശക്തി) സ്വദേശിനിയാണ് ശാരദ അയ്യർ.

പരേതരായ കാർഷിക ശാസ്ത്രജ്ഞൻ ഡോ. ആർ.ഡി. അയ്യർ (റിട്ട. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.പി.സി.ആർ.ഐ, കാസർകോട്)യും ഡോ. രോഹിണി അയ്യറും (റിട്ട. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.പി.സി.ആർ.ഐ, കാസർകോട്) ദമ്പതികളുടെ മകളാണ്.

കഴിഞ്ഞ മാസം 11ന് പിതാവ് ഡോ. ആർ.ഡി. അയ്യർ അന്തരിച്ചതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ശാരദ നാട്ടിലെത്തിയിരുന്നു. 

തുടർന്ന് 24നാണ് മസ്‌കറ്റിലേക്ക് തിരിച്ചുപോയത്. ജർമ്മനിയിലെ അഡിഡാസ് കമ്പനിയിൽ സെയിൽസ് മാനേജറായും ഒമാൻ എയറിൽ മാനേജറായും പ്രവർത്തിച്ചിട്ടുള്ള ശാരദ പിന്നീട് മസ്‌കറ്റിൽ സ്വന്തമായി നിർമ്മാണ കമ്പനി ആരംഭിച്ച് പ്രവർത്തിച്ചു വരികയായിരുന്നു.

മൃതദേഹം നിലവിൽ ബഹ്‌ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ 7ന് നടക്കും.

മകൻ: കബീർ (ഓസ്ട്രേലിയ).

മറ്റൊരു സഹോദരി: ഡോ. രമ അയ്യർ (ഗൈനക്കോളജിസ്റ്റ് – ഓങ്കോളജി, യു.കെ).

English Summary

Sharada Iyer (55), sister of noted singer Chithra Iyer, died in a trekking accident at Jabal Shams in Muscat on the 2nd. A native of Kollam, she was the daughter of renowned agricultural scientists Dr. R.D. Iyer and Dr. Rohini Iyer. Sharada had recently returned to Muscat after attending her father’s funeral in Kerala. She had previously worked with Adidas in Germany and Oman Air, and later ran her own construction company in Muscat. Her body is kept at Bahla Hospital mortuary and will be brought home tomorrow. Funeral will be held on the 7th.

muscat-jabal-shams-trekking-accident-sharada-iyer-death

Muscat News, Trekking Accident, Sharada Iyer, Chithra Iyer Sister, Oman News, Kollam News, Malayalam News

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

Related Articles

Popular Categories

spot_imgspot_img