കൊലപാതകിയുടെ ജയില്‍ ചാട്ടം: മാസ് എന്‍ട്രിയുമായി യോഡ

പെന്‍സില്‍വാനിയ: ആശങ്കകള്‍ക്ക് അറുതിവരുത്തി കുറ്റവാളി വീണ്ടും അഴിക്കുള്ളില്‍. നിമിത്തമായതാകട്ടെ, യോഡയും. വനിതാ സുഹൃത്തിനെ ക്രൂരമായി കൊലചെയ്ത ഡാനിയേലോ കാവല്‍കാന്റേയാണ് ജയില്‍ചാടിയത്. മല കയറാനുള്ള പരിശീലനം നേടിയ സമയത്ത് ലഭിച്ച ടെക്‌നികുകളുടെ സഹായത്തോടെയായിരുന്നു പ്രതിയുടെ രക്ഷപ്പെടല്‍. ഉടന്‍ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ വന്‍ മരങ്ങള്‍ നിറഞ്ഞ മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം സാധ്യമാകാതെ വന്നതോടെ യോഡ എന്ന പോലീസ് നായ രംഗത്തെത്തി.

ജയിലില്‍ നിന്ന് മുപ്പത് മൈലുകള്‍ അകലെയുള്ള സൌത്ത് കോവെന്റ്രി ടൗണിന് സമീപത്തെ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. മരത്തിന് പിന്നില്‍ ഒളിച്ച ഡാനിയേലോയെ കണ്ടപാടെ യോഡ ചാടിവീണ് കടിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് വീണ തടവുകാരനെ പൊലീസ് നിഷ്പ്രയാസം വരുതിയിലാക്കി. രക്ഷപ്പെടുന്നതിനിടയില്‍ സമീപത്തെ വീട്ടില്‍ നിന്ന് അടിച്ച് മാറ്റിയ തോക്ക് കയ്യിലുണ്ടായിരുന്നെങ്കിലും യോഡയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഡാനിയേലോ പതറി.

അതിര്‍ത്തി പട്രോള്‍ ടീമിലാണ് ബെല്‍ജിയന്‍ മലിനോയിസ് ഇനത്തിലുള്ള നാല് വയസുകാരി യോഡയുടെ സേവനം. തടവുകാരനെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കയായിരുന്നു.

ഈ വര്‍ഷം പെന്‍സില്‍വാനിയയില്‍ നിന്നും രക്ഷപ്പെടുന്ന രണ്ടാമത്തെ ആളാണ് ഡാനിയേലോ. ആദ്യം ഒരാള്‍ രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവികളുടെ നിരീക്ഷണം ജയിലില്‍ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ റേസര്‍ വയര്‍ ഉപയോഗിച്ച് മതിലില്‍ വേലി തീര്‍ത്തിരുന്നെങ്കിലും ഇതിനെ നിഷ്പ്രഭമാക്കിയായിരുന്നു ഡാനിയേലോയുടെ ജയില്‍ ചാട്ടം.

Also Read: ഉത്തരകൊറിയ ഇനി ഒറ്റയ്ക്കല്ല. പുടിനുമായി ആയുധ ഇടപാട് ഉറപ്പിച്ച് കിം ജോ​ങ് യുൻ. അമേരിക്കൻ ഭീഷണിയ്ക്ക് പുല്ലുവില.

spot_imgspot_img
spot_imgspot_img

Latest news

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img