web analytics

കുറ്റം സമ്മതിച്ചതായി അറിഞ്ഞു… പിന്നീട് കേൾക്കുന്നത്…യുഎഇ വധശിക്ഷ നടപ്പാക്കിയ മുരളീധരൻ്റെ അമ്മ പറയുന്നത്

കാസര്‍കോട്: ‘യുഎയില്‍ ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടത്തിന് ശേഷം മകനെ കണ്ടിട്ടില്ല. 2006 ലാണ് അവന്‍ യുഎഇയില്‍ ഡ്രൈവർ ജോലിക്കായി എത്തിയത്.

ആഴ്ചയില്‍ രണ്ടുതവണ എങ്കിലും എന്നെ വിളിക്കാറുണ്ടായിരുന്നു. 2009 ലാണ് കൊലപാതക കേസില്‍പ്പെട്ടത്. 2025 ഫെബ്രുവരി 14 നാണ് അവസാനമായി അവൻ വിളിക്കുന്നതും, യുഎഇയിലെ അധികാരികളോട് മകന്‍ കുറ്റം സമ്മതിച്ചതായി പിന്നീട് അറിഞ്ഞു… പിന്നീട് കേൾക്കുന്നത്…

‘ യുഎഇ വധശിക്ഷ നടപ്പാക്കിയ കാസര്‍കോട് പൊടാവൂരിലെ മുരളീധരന്‍ പി വി (43) യുടെ അമ്മ ജാനകി വി വി മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകക്കുറ്റത്തിന് യുഎഇ വധശിക്ഷ നടപ്പാക്കിയ രണ്ട് മലയാളികളില്‍ ഒരാളാണ് മുരളീധരന്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ മൊയ്തീനെ കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ട സംഭവത്തിൽ മുരളീധരന് പങ്കുണ്ടെന്നായിരുന്നു കേസ്. 2009 ല്‍ അല്‍ ഐനിലാണ് സംഭവം നടന്നത്.

മുരളീധരന്റെ പിതാവ് കേശവന്‍ വര്‍ഷങ്ങളായി യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ്. ഇതിനുപിന്നാലെയാണ് മുരളീധരന്‍ യുഎഇയിലെ അല്‍ ഐനിലേക്ക് ഡ്രൈവറായി ജോലിയില്‍ കയറുന്നത്.

കേശവന്‍ ഇതിനിടെ ജയിലില്‍ വെച്ച് മകനെ പലതവണ കണ്ടിരുന്നു.മകനെ മോചിപ്പിക്കാന്‍ കേശവന്‍ പല വഴികളും തേടിയിരുന്നു. മരിച്ച വ്യക്തിയുടെ കുടുംബത്തില്‍ നിന്ന് മാപ്പ് നേടാന്‍ വരെ ശ്രമിച്ചിരുന്നു.

ഫെബ്രുവരി 14 ന് വൈകുന്നേരം വീട്ടിലേക്ക് വിളിച്ച് വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് സഹോദരി സൗമ്യ പറഞ്ഞു.

എന്നാല്‍ കുടുംബം എംബസിയിയെ സമീപിച്ചപ്പോള്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല, എന്നാല്‍ പിന്നീട്പെട്ടെന്നാണ് മുരളീധരന്റെ വധശിക്ഷ നടപ്പാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. കേശവന്റെയും ജാനകിയുടെയും മൂത്ത മകനായ മുരളീധരന് സൗമ്യ, മുകേഷ് എന്നീ രണ്ട് സഹോദരങ്ങളുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും 3 വർഷത്തിന് ശേഷം പിടിയിൽ

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും...

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം ന്യൂഡൽഹി:...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞു; അമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: വിധി വൈപരീത്യത്തിന്റെ നടുക്കുന്ന വാർത്തയാണ് പാലക്കാട് ജില്ലയിൽ നിന്നും പുറത്തുവരുന്നത്....

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img