തൊടുപുഴ: ഇടുക്കിയിലെ മലനിരകളിൽ കൊടുംശൈത്യം തുടരുന്നു.
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മൂന്നാറിലെ വിവിധയിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു.
കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ താപനില മൈനസ് ഒന്നിലെത്തി.
രാത്രിയിൽ മൂന്നാർ ടൗണിലും നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര തുടങ്ങിയ പ്രദേശങ്ങളിലും പൂജ്യം ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.
ഗ്രൗണ്ട് ഫ്രോസ്റ്റ്: മഞ്ഞിന് പകരം ഐസ് പാളികൾ
കാശ്മീരിലേതുപോലെ മഞ്ഞു വീഴ്ചയല്ല മൂന്നാറിൽ സംഭവിക്കുന്നത്.
താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോകുമ്പോൾ പുല്ലിന്റെയും മണ്ണിന്റെയും ഉപരിതലത്തിലുള്ള ജലാംശം തണുത്തുറയുന്ന ‘ഗ്രൗണ്ട് ഫ്രോസ്റ്റ്’ എന്ന പ്രതിഭാസമാണിവിടെ ദൃശ്യമാകുന്നത്.
സഞ്ചാരികളുടെ തിരക്ക്: മഞ്ഞു കാണാൻ മൂന്നാറിലേക്ക് ഒഴുക്ക്
പുലർച്ചെ പുൽമേടുകളെല്ലാം വെള്ള പുതച്ച നിലയിലാണ്. മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ട് ഡിഗ്രിയും സൈലന്റ് വാലി, ഗ്യാപ് റോഡ് എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയുമാണ് താപനില.
പകൽ ചൂട്, രാത്രി മഞ്ഞ് രാത്രിയിലും പുലർച്ചെയും അതിശൈത്യമാണെങ്കിലും പകൽ സമയങ്ങളിൽ ചൂടിന് വലിയ കുറവില്ലെന്നതാണ് പ്രത്യേകത.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോട്ടയം ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലും താപനിലയിൽ വലിയ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്.
ഉദ്ഘാടനത്തിന് പിന്നാലെ പൂട്ട്: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് കലക്ടർ തടഞ്ഞു;അനുമതിയില്ലെന്ന് കണ്ടെത്തൽ
ശബരിമലയിലും തണുപ്പ് കൂടുന്നു; പമ്പയിൽ 16 ഡിഗ്രി
കോട്ടയത്ത് പുലർച്ചെ 17.8 ഡിഗ്രിയായിരുന്ന താപനില ഉച്ചയോടെ 35.6 ഡിഗ്രിയിലേക്ക് ഉയർന്നു. ശബരിമല പമ്പയിൽ 16 ഡിഗ്രി തണുപ്പാണ് രേഖപ്പെടുത്തിയത്.
കാരണം ദക്ഷിണായനം സൂര്യൻ ഭൂമിയുടെ തെക്കേ അറ്റത്ത് എത്തുന്നതോടെ (ദക്ഷിണായനം) സൂര്യരശ്മികൾ ഏറ്റവും അകലെയാകുന്നതാണ് ഈ അതിശൈത്യത്തിന് കാരണം.
സൂര്യൻ ഉത്തരായനത്തിലേക്ക് (വടക്കോട്ട്) നീങ്ങിത്തുടങ്ങുന്നതോടെ അന്തരീക്ഷത്തിലെ ചൂട് ക്രമേണ വർദ്ധിക്കും.
വരും ദിവസങ്ങളിലും മൂന്നാറിൽ തിരക്കേറാനാണ് സാധ്യത.
English Summary
Munnar is witnessing an intense cold wave with temperatures hitting -1°C in high-altitude areas like Vattavada and Kannimala. A phenomenon called ‘Ground Frost’ is occurring where moisture on grass turns into ice.








