മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം
ന്യൂഡൽഹി ∙ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞു. വഖഫ് സംരക്ഷണ വേദിയുടെയും മറ്റു ഹർജിക്കാരുടെയും അപ്പീലുകൾ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ്.
ഇതോടെ മുനമ്പം കമ്മീഷന്റെ പ്രവർത്തനം തുടരുമെന്നും അന്വേഷണ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാർ അടക്കം എല്ലാ എതിര്‍കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് നൽകി. കേസ് ജനുവരി 27-ന് വീണ്ടും പരിഗണിക്കും.
മുനമ്പം ഭൂമിതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇതിനകം തന്നെ വഖഫ് ട്രിബ്യൂണലിൽ പരിഗണനയിലാണെന്നും അതിനാൽ ഹൈക്കോടതിക്ക് നേരിട്ട് വിധി പറയാനാകില്ലെന്നും വഖഫ് സംരക്ഷണ വേദി വാദിച്ചിരുന്നു.
വഖഫ് ഭൂമിയെക്കുറിച്ചുള്ള തർക്കങ്ങളിൽ തീർപ്പ് നൽകാനുള്ള അധികാരം ട്രിബ്യൂണലിനാണ് എന്ന നിയമസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഹർജി.
കേരള വഖഫ് ബോർഡ് മുനമ്പത്തെ ഭൂമിയെ വഖഫ് ഭൂമിയായി വിജ്ഞാപനം ചെയ്തിട്ടുള്ളതിനാൽ ഹൈക്കോടതി അത് മറികടന്ന് ഉത്തരവിട്ടത് തെറ്റാണെന്നും ഹർജിക്കാർ വാദിച്ചു.
ഈ വാദങ്ങൾ പരിഗണിച്ചിട്ടാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവിന് സ്റ്റേ നൽകിയിരിക്കുന്നത്.
മുനമ്പം ഭൂമി തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഹൈക്കോടതിക്ക് വിധി പറയാന്‍ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തര്‍ക്കത്തില്‍ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുമ്പില്‍ ഉണ്ടായിരുന്ന വിഷയമെന്നും കേരള വഖഫ് സംരക്ഷ വേദി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തര്‍ക്കം ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമേ അതില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയൂ.
നേരിട്ട് ഫയല്‍ ചെയ്യുന്ന റിട്ട് അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതിക്ക് അവകാശമില്ല. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോര്‍ഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
അതിനാല്‍ വഖഫ് ട്രൈബ്യൂണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
English Summary
The Supreme Court of India has stayed a Kerala High Court order that had declared the Munambam land as not Wakf property. The stay allows the Munambam Inquiry Commission to continue its proceedings. Notices were issued to all respondents, including the state government, and the matter will be heard again on January 27.
Petitioners argued that disputes regarding Wakf-notified land fall exclusively within the jurisdiction of the Wakf Tribunal, and therefore the High Court should not have delivered a verdict through a writ petition. The Supreme Court considered these arguments before issuing the stay.
munambam-wakf-land-sc-stay
Munambam Land Dispute, Wakf Board, Supreme Court, Kerala High Court, Wakf Tribunal, Kerala News









