web analytics

ജിമ്മിൽ നേരത്തെ എത്തി, വ്യായാമത്തിനിടെ കുഴഞ്ഞു വീണു; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

ജിമ്മിൽ നേരത്തെ എത്തി, വ്യായാമത്തിനിടെ കുഴഞ്ഞു വീണു; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ സംഭവ സമയത്ത് ആരുമുണ്ടായിരുന്നില്ല.

ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണയായി രാവിലെ 6 മണിയോടെയാണ് ജിമ്മില്‍ എത്താറുള്ളത്. എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം തുടങ്ങി. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ഇതിനു മുന്‍പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്റുകള്‍ നടക്കുന്നതും ഇരിക്കുന്നതും സിസിടിവിയിൽ കാണാം. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.

20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാജിന്റെ വീട്ടില്‍ നിന്ന് ജിമ്മിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്നു. മുളന്തുരുത്തിയില്‍ രാജ് നേരത്തെ മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്നു.

ജിമ്മിൽ ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീണ് 22കാരിയായ യുവതിക്ക് ദാരുണാന്ത്യം

ജിമ്മിൽ ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീണ് 22കാരിയായ യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മുഖം തുടയ്ക്കാനായി ടവൽ എടുക്കുമ്പോൾ ബാലൻസ് തെറ്റി തുറന്നുകിടന്ന ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീഴുന്നതാണ് വിഡിയോയിലുള്ളത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

ഇന്തോനീഷ്യയിലെ പോണ്ടിയാനകിൽ ആണ് സംഭവം നടന്നത്. വീഴുമ്പോൾ ജനലിൽ പിടിക്കാൻ യുവതി ശ്രമിച്ചെങ്കിലും മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്ക് വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടകരമായ രീതിയിലാണ് ട്രെഡ്മിൽ സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജനൽ തുറക്കരുതെന്ന് ജിം അധികൃതർ സ്റ്റിക്കർ പതിച്ചിരുന്നെങ്കിലും അവ ഇളകിപോയിരുന്നതായി കണ്ടെത്തി.

അപകടം നടക്കുന്ന സമയത്ത് ജിമ്മിലെ പരിശീലകൻ മറ്റൊരു ഭാഗത്തായിരുന്നു. ജിം മൂന്നു ദിവസത്തേക്ക് അടച്ചു.ആൺസുഹൃത്തിനോടൊപ്പമാണ് യുവതി ജിമ്മിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആൺസുഹൃത്ത് രണ്ടാംനിലയിൽ വ്യായാമം ചെയ്യുമ്പോഴാണ് യുവതി മൂന്നാം നിലയിൽനിന്ന് വീണത്.

English Summary :

Raj (42), a resident of Perumpilly Chalappurath in Mulamthuruthy, Ernakulam, collapsed and died while working out at a gym early morning around 5:30 AM. Police have begun an inquiry.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി റെയിൽവേ

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി...

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ‘ചാരായം’ വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 'ചാരായം' വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം തിരുവനന്തപുരം: കേരളത്തിൽ...

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ

കൊടുംചൂടിന് ആശ്വാസം; രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിന്...

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങി

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ...

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം (മാർച്ച് 15,...

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ

ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധം; എല്ലാ പ്രതികളും പിടിയിൽ കൊല്ലം: കരുനാഗപ്പള്ളിയിൽ...

Related Articles

Popular Categories

spot_imgspot_img