web analytics

എംഎസ്‌സി എൽസ-3 കപ്പൽ അപകടം: 1227.62 കോടി രൂപ കെട്ടിവെച്ചു; എംഎസ്‌സി അക്വിറ്റേറ്റ-2 കപ്പൽ വിട്ടയച്ചു

എംഎസ്‌സി എൽസ-3 കപ്പൽ അപകടം: 1227.62 കോടി രൂപ കെട്ടിവെച്ചു; എംഎസ്‌സി അക്വിറ്റേറ്റ-2 കപ്പൽ വിട്ടയച്ചു

കൊച്ചി: എംഎസ്‌സി എൽസ-3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കരുതൽ പണമായി 1227.62 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചു. കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയാണ് തുക കോടതിയിൽ നിക്ഷേപിച്ചത്.

ഇതോടെ വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് തടഞ്ഞുവെച്ചിരുന്ന എംഎസ്‌സി അക്വിറ്റേറ്റ-2 എന്ന ചരക്കുകപ്പൽ വിട്ടയച്ചു.

സംസ്ഥാന സർക്കാർ സമർപ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതി ആദ്യഘട്ടത്തിൽ 1227.62 കോടി രൂപ കെട്ടിവെക്കാൻ കപ്പൽ കമ്പനിക്ക് ഇടക്കാല ഉത്തരവ് നൽകിയത്.

എന്നാൽ 136 കോടി രൂപ മാത്രമാണ് യഥാർത്ഥത്തിൽ നാശനഷ്ടമുണ്ടായതെന്നും അതിനാൽ ഇത്രയും വലിയ തുക കെട്ടിവെക്കാൻ കഴിയില്ലെന്നുമായിരുന്നു കപ്പൽ കമ്പനിയുടെ നിലപാട്.

തുക നിക്ഷേപിച്ചില്ലെങ്കിൽ, വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്‌സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്ത് തടഞ്ഞുവെക്കാൻ കോടതി നിർദേശം നൽകിയിരുന്നു.

ഇതിനെ തുടർന്ന് സെപ്റ്റംബർ മുതൽ കപ്പൽ വിഴിഞ്ഞത്ത് തുടരുകയായിരുന്നു.

കഴിഞ്ഞ മെയ് മാസത്തിൽ കൊച്ചി പുറംകടലിൽ 600ഓളം കണ്ടെയ്‌നറുകൾ വഹിച്ച എംഎസ്‌സി എൽസ-3 കപ്പൽ മറിഞ്ഞിരുന്നു.

രാസമാലിന്യങ്ങൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ ഒഴുകി വിവിധ പ്രദേശങ്ങളിലായി അടിഞ്ഞതോടെ പരിസ്ഥിതി ആശങ്കകൾ ഉയർന്നിരുന്നു.

English Summary

In connection with the MSC Elsa-3 ship accident, Mediterranean Shipping Company has deposited ₹1,227.62 crore as security before the Kerala High Court. Following the deposit, the cargo ship MSC Aquiteta-2, which had been arrested and detained at Vizhinjam, was released. The case relates to the capsizing of MSC Elsa-3 off Kochi coast in May, leading to environmental damage due to drifting chemical containers.

msc-elsa-3-ship-accident-security-deposit-high-court

MSC Elsa-3, ship accident, Kerala High Court, Vizhinjam port, maritime news, environmental damage, container ship, Kochi news

spot_imgspot_img
spot_imgspot_img

Latest news

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

Other news

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം ബംഗളൂരു:...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന് സമാനമായ മഴ ലഭിക്കുമെന്ന് കേന്ദ്ര...

പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ ശ്രമത്തിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മലപ്പുറം: റോഡിന്...

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ കൊച്ചി: സൈബർ...

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് മലയാളി…!

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; വിജയിയായത് മലയാളി തിരുവനന്തപുരം:ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന...

Related Articles

Popular Categories

spot_imgspot_img