എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന് ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തു
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 (MSC Elsa 3) കപ്പലിലെ ഇന്ധനം പൂർണ്ണമായും നീക്കം ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ അറിയിച്ചു.
കപ്പലിനുള്ളിലെ ഇന്ധനം ‘ഹോട്ട് ടാപ്പിങ്’ (Hot Tapping) രീതിയിലൂടെയാണ് സുരക്ഷിതമായി നീക്കം ചെയ്തത്.
മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും, അതിന് വളരെ വലിയ ചെലവാണ് ആവശ്യമായതെന്നും. കപ്പൽ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം കപ്പൽ കമ്പനിക്കാണ് നല്‍കിയിരിക്കുന്നതിന്നു ശ്യാം ജഗന്നാഥൻ പറഞ്ഞു,
ഡോക്ടർമാർക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി അറിയിക്കണമെന്ന്
അദ്ദേഹം കൂടി വ്യക്തമാക്കി, കപ്പൽ മുങ്ങിയത് പ്രധാന കപ്പൽ ചാലിൽ അല്ലാത്തതിനാൽ ഗതാഗതത്തെ ബാധിക്കില്ല.
എന്നാൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ അതിനെക്കുറിച്ച് പ്രതികരിക്കാൻ തനിക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള നടപടികൾ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയാണ് നടപ്പാക്കുന്നത്.