News4media TOP NEWS
വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിലിടിച്ചു, പിന്നാലെ മറിഞ്ഞു; രണ്ടു മരണം പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റു; കവടിയാറിലെ വീട് കൂടാതെ വേറെ മൂന്നു വീടുകൾ; എഡിജിപി കള്ളപ്പണം വെളുപ്പിച്ചു; തെളിവുകൾ ഉണ്ടെന്ന് പിവി അൻവർ എംഎൽഎ

33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റു; കവടിയാറിലെ വീട് കൂടാതെ വേറെ മൂന്നു വീടുകൾ; എഡിജിപി കള്ളപ്പണം വെളുപ്പിച്ചു; തെളിവുകൾ ഉണ്ടെന്ന് പിവി അൻവർ എംഎൽഎ
September 21, 2024


തിരുവനന്തപുരം: ക്രമസമാധാന ചുമതലയുളള എഡിജിപി എംആർ അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും പിവി അൻവർ എംഎൽഎ. MR Ajith Kumar laundered black money. PV Anwar MLA said that he has the evidence of this

സോളാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് എം ആർ അജിത് കുമാർ കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ ആരോപിക്കുന്നു. 

കവടിയാറിലെ വീട് കൂടാതെ വേറെ മൂന്നു വീടുകൾ കൂടി അജിത് കുമാറിനുണ്ടെന്നും പിവി അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും രൂക്ഷ വിമർശനമാണ് അൻവർ ഉയർത്തിയത്.

സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളിൽ നിന്ന് കൈ പറ്റി. എങ്ങനെ ആണ് ഒരു പൊലീസ് ഓഫീസർ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ നേർ രേഖ കൈവശമുണ്ട്. സോളാറിൽ കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്.

എം ആർ അജിത് കുമാർ 2016 ൽ പട്ടം എസ് ആർ ഒയിൽ 33.8 ലക്ഷം രൂപയ്ക്ക് കവടിയാറിൽ ഒരു ഫ്ലാറ്റ് വാങ്ങി. സ്വന്തം പേരിൽ 2016 ഫെബ്രുവരി19 നാണ് ഫ്ലാറ്റ് വാങ്ങിയത്. പത്ത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ലാറ്റ് വിറ്റു. 

33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റാണ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റത്. ഈ ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണം. റെക്കോർഡ് പ്രകാരം 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് ഇത്രയും രൂപയ്ക്ക് മറിച്ച് വിളിക്കണമെങ്കിൽ പണം എവിടുന്ന് കിട്ടി. ഈ പണം സോളാർ കേസിന് കിട്ടിയ കൈകൂലിയാണ്. കള്ള പണം വെളുപ്പിക്കലാണ് ഇടപാടിലൂടെ നടന്നത്. ഈ 10 ദിവസത്തിന് ഇടയിൽ ഇതെല്ലാം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കണം.

ഭീകരമായ ടാക്സ് വെട്ടിപ്പ് ഇടപാടിൽ നടന്നിട്ടുണ്ട്. 55 ലക്ഷം രൂപ വിലയുളള ഫ്ലാറ്റ് എങ്ങനെ അജിത് കുമാറിന് എങ്ങനെ 33 ലക്ഷം രൂപ കിട്ടിയെന്ന് അന്വേഷിക്കണം. ഡോക്യുമെന്റ് പ്രകാരം 407,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം നടത്തിയിട്ടുണ്ട്. 

ഇതും വിജിലൻസ് അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഉടൻ പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി. അജിത് കുമാറിന്റെ വിദേശ യാത്രകളെ കുറിച്ചുള്ള രേഖകളും വിവരാവകാശം പ്രകാരം ശേഖരിക്കുമെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് ആഭ്യന്തര വകുപ്പ് കൈ കാര്യം ചെയുന്നതെന്നാണ് തന്റെ അറിവെന്ന് പി വി അൻവർ പറയുന്നു. പി ശശി മുന്നണിയെ പ്രതിസന്ധിയിലാക്കി. ശശിക്ക് ചില പ്രത്യേക അജണ്ടകളുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആരെയും പി ശശി കടത്തി വിടാറില്ല. മുഖ്യമന്ത്രിക്കും പ്രവർത്തകർക്കും ഇടയിൽ ഒരു മറയായി നിൽക്കുകയാണ് പി ശശിയെന്നും അൻവർ ആരോപിക്കുന്നു.

മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോയപ്പോൾ അതിന് തടയിട്ടത് പി ശശിയും അജിത് കുമാറുമാണ്. അതിന് ശശിയും പണം വാങ്ങിയിട്ടുണ്ടാകാം. 

സാജൻ സ്കറിയെ സഹായിക്കുന്ന നിലപാട് അജിത് കുമാറും, പി ശശിയും സ്വീകരിച്ചിട്ടുണ്ടെകിൽ അവർ അതിലും വലിയ രാജ്യദ്രോഹികളാണ്. കോഴിക്കോട്ട് കൊല്ലപ്പെട്ട മാമി കേസ് സത്യസന്ധമായി അന്വേഷിക്കണം. മാമായിയുടെ എടുത്ത് എം ആർ അജിത് കുമാറിന്റെ പണം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും പി വി അൻവർ ആവശ്യപ്പെട്ടു.

Related Articles
News4media
  • Kerala
  • News
  • Top News

വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക...

News4media
  • Kerala
  • News

എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു; വിമത വൈദികർക്കെതിരായ അച്ചടക്ക ...

News4media
  • Kerala
  • News

മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന.. മകളുടെ പിറന്നാൾ ദിനത്തിൽ, മനസ്സിലെ വേ...

News4media
  • Kerala
  • News

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ…അന്വേഷണമൊക്കെ അവിടെ നിക്കട്ടെ; എഡിജിപി എം.ആർ...

News4media
  • Kerala
  • News
  • Top News

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി; പകരം ചുമതല എസ് ശ്രീജിത്തിന്

News4media
  • Featured News
  • Kerala
  • News

അജിത്‌ കുമാറിനെതിരായ പരാതികളിൽഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി; ശബരിമല അവലോകന യോ...

© Copyright News4media 2024. Designed and Developed by Horizon Digital