അനധികൃത റെന്റ് എ കാർ ഇടപാടിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ

തിരുവനന്തപുരം; അനധികൃത റെന്റ് എ കാർ ഇടപാടുകൾക്ക് തടയിടാൻ കർശന നടപടിയുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്.

സ്വകാര്യ വാഹനങ്ങൾ മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. അനധികൃതമായി വാടകയ്‌ക്ക് നൽകുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നതും കുറ്റകരമാണ്. മാത്രമല്ല സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൡ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും കുറ്റകരമാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.

പത്രമാദ്ധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി സ്വകാര്യ വാഹനങ്ങൾ മറ്റുളളവരുടെ ഉപയോഗത്തിനായി വാടകയ്‌ക്ക് നൽകുന്നതും നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞു.

8 സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുളളതാണെന്ന സത്യവാങ്മൂലം ഉടമ നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത് നൽകുന്നത്. ഇത്തരം വാഹനങ്ങൾ എന്ത് ആവശ്യത്തിന്റെ പേരിലായാലും മറ്റുളളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് നിയമവിരുദ്ധമാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

മോട്ടോർ വാഹന നിയമത്തിൽ അനുവദിക്കുന്ന റെന്റ് എ ക്യാബ് എന്ന സംവിധാനത്തിൽ വാഹനം വാടകയ്‌ക്ക് നൽകണമെങ്കിൽ അൻപതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുളള വാഹനങ്ങളും അനുബന്ധ സൗകര്യങ്ങളും ആവശ്യമാണെന്ന നിയമം ശക്തമാക്കും.

മോട്ടോർ സൈക്കിളുകളും ബൈക്കുകളും വാടകക്ക് നൽകാനും റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്‌കീം പ്രകാരമുളള ലൈസൻസും നിയമപ്രകാരം ആവശ്യമാണ്. 5 മോട്ടോർസൈക്കിളുകൾ ട്രാൻസ്‌പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്താൽ മാത്രമേ ഇതിനുള്ള ലൈസൻസ് ലഭിക്കുകയുളളൂ.

സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്‌ക്ക് കൊടുക്കുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞു. പരാതികൾ ലഭിക്കുന്ന വാഹനങ്ങളെക്കുറിച്ച് അന്വേഷിച്ച് ദുരുപയോഗം തെളിഞ്ഞാൽ കർശന നടപടികൾ ഉടമയ്‌ക്കെതിരെ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.

അടുത്തിടെ ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അപകടത്തിൽപെട്ട ടവേര വാഹനം വാടകയ്‌ക്ക് എടുത്തതാണെന്ന് പരാതികൾ ഉയർന്നിരുന്നു. റെന്റിന് നൽകിയതല്ലെന്നും പരിചയത്തിന്റെ പുറത്താണ് വാഹനം നൽകിയതെന്നും ഉടമ വ്യക്തമാക്കിയെങ്കിലും പിന്നീട് വാടകയ്‌ക്ക് നൽകിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റു; അംഗനവാടി ടീച്ചർക്ക് സസ്പെൻഷൻ

കോഴിക്കോട്: താമരശേരിയിൽ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭവത്തിൽ അംഗനവാടി ടീച്ചറെ...

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

അൽഫാമിൽ നുരഞ്ഞുപൊന്തി പുഴുക്കൾ; കഴിച്ചയാൾക്ക് വയറുവേദന; സംഭവം കോഴിക്കോട്

കോഴിക്കോട്: കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴു. കോഴിക്കോട് കല്ലാച്ചിയിലാണ്...

Related Articles

Popular Categories

spot_imgspot_img