ആ ഓഫീസിൽ നിന്ന് പോരുകയും ചെയ്തു, ഈ ഓഫീസിലേക്ക് ആണെങ്കിൽ എത്തിയതുമില്ല; സ്ഥലം മാറ്റം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുങ്ങി!

കോഴിക്കോട്: ട്രാൻസ്​പോർട്ട് കമീഷണർ കർശന നിർദേശം നൽകിയിട്ടും, സ്ഥലം മാറ്റം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതിയ ഓഫിസിൽ ​​ജോലിക്ക് എത്തിയില്ല.Motor vehicle department officials who got transferred did not come to work in the new office

ഉദ്യോഗസ്ഥർക്ക് വിവിധ ജില്ലകളിലേക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നൽകി കഴിഞ്ഞമാസം ഒമ്പതിനാണ് ട്രാൻസ്​പോർട്ട് കമീഷണർ ഉത്തരവിറക്കിയത്. എന്നാൽ, സാ​ങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ യഥാസമയം ​ചുമതലയേറ്റില്ല.

ഇതേത്തുടർന്ന്, ആഗസ്റ്റ് 24നു മുമ്പ് സ്ഥലംമാറ്റം ലഭിച്ച സ്ഥലങ്ങളിൽ ചുമതലയേ​ൽക്കുന്നത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്​പോർട്ട് കമീഷണർ ഡെ. ട്രാൻസ്പോർട്ട് കമീഷണർമാർക്ക് ഉത്തരവു നൽകി. ആ ഉത്തരവും കാറ്റിൽപറത്തിയാണ് പല ഉദ്യോഗസ്ഥരും ‘മുങ്ങി’ നടക്കുന്നത്.

ചിലർ കഴിഞ്ഞ ദിവസങ്ങളിൽ വിടുതൽ നേടിയിട്ടുണ്ടെങ്കിലും മാറ്റം ലഭിച്ച ഇടങ്ങളിൽ എത്തിയിട്ടില്ല. ഇതുമൂലം നിലവിലെ ഉദ്യോഗസ്ഥർക്ക് വിടുതൽ നേടാനും കഴിയുന്നില്ല.

നാലു ജോ. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്ക് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാരായുള്ള സ്ഥാനക്കയറ്റത്തോ​ടെയാണ് സ്ഥലം മാറ്റം ലഭിച്ചത്.

10 റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്കായിരുന്നു സ്ഥലം മാറ്റം. ഒമ്പതു സീനിയർ സൂപ്രണ്ടുമാർക്ക് ജോ. ആർ.ടി.ഒ മാരായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റവും ലഭിച്ചു.

എട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോ. ആർ.ടി.ഒമാരായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റവും 21 ജോ. ആർ.ടി.ഒ മാർക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു. ഇവരിൽ ചിലർ മാത്രമാണ് യഥാസമയം ചുമതലയേറ്റത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ്...

Related Articles

Popular Categories

spot_imgspot_img