പത്തനംതിട്ട അടൂരിൽ ബസിൽ യാത്ര ചെയ്‌ത പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അടിച്ച മാതാവിനെതിരെ ധൃതിപിടിച്ച് കേസെടുക്കേണ്ടെന്ന് തീരുമാനം. മാതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മെഡിക്കൽ രേഖകൾ ലഭിച്ച ശേഷം മാതാവിനെതിരായ പ്രതിയുടെ പരാതി പരിശോധിക്കുമെന്നാണ് വിവരം. (Incident of mother slaps daughter’s abuser on bus; Mother explained the matter)
പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ബസിൽ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാൾ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാൻ വന്നു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും അമ്മ പറഞ്ഞു. ഇതിനെ തുടർന്നാണ് താൻ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ കൂട്ടിച്ചേർത്തു.
രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നുവെന്നും ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അടിയുടെ ആഘാതത്തിൽ രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്.
Read More: തെന്നിന്ത്യൻ താര സുന്ദരി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്ക് വെല്ലുവിളി ആകുമോ ഈ താരം
Read More: ഐസ് ചതിച്ചു; വിവാഹ ദിവസം തന്നെ ആശുപത്രി കയറി വധുവരന്മാർ