web analytics

ഭൂരിഭാഗം പരസ്യബോർഡുകളും വലിയ കെട്ടിടങ്ങൾക്കു മുകളിൽ, വള്ളിപ്പടർപ്പുകൾ പടന്നുപിടിച്ചുനിൽക്കുന്നത് വേറെയും, ശക്തമായ കാറ്റടിച്ചാൽ നിലംപൊത്താം; മുംബൈയിലെ പരസ്യ ബോർഡ് അപകടത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന്

കൊച്ചി: മുംബയിലെ പരസ്യ ബോർഡ് അപകടത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് നിർദേശം. കൊച്ചി നഗരത്തിലും പരിസരത്തും ഭൂരിഭാഗം പരസ്യബോർഡുകളും കെട്ടിടങ്ങൾക്കു മുകളിലാണ്. ഇതിൽ ഭൂരിഭാഗവും അനധികൃതവും കാലപ്പഴക്കം ചെന്നവയുമാണ്. വള്ളിപ്പടർപ്പുകൾ പടന്നുപിടിച്ചുനിൽക്കുന്നത് വേറെയും. ശക്തമായ കാറ്റടിച്ചാൽ ഇവ പലതും നിലംപൊത്താം. സംസ്ഥാനത്ത് ഒട്ടാകെ പ്രശനമുണ്ടെങ്കിലും എറണാകുളത്താണ് കൂടുതലുള്ളത്. രണ്ട് ദിവസം മുമ്പ് കാസർകോടും കൂറ്റൻ പരസ്യബോർഡ് കാറ്റിൽ നിലംപൊത്തിയിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

അതിശക്തയമായ കാറ്റിനും മഴയ്ക്കും സാധ്യത പ്രവചനം നിലനിൽക്കെ, ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ ഉയർന്നു നിൽക്കുന്ന ആയിരക്കണിക്കിന് പരസ്യബോർഡുകൾ ആശങ്ക സൃഷ്ടിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളാണ് പരസ്യബോർഡുകൾക്ക് ലൈസൻസ് നൽകുന്നത്. അംഗീകൃത എൻജിനിയറുടെ ബലപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കി ഓരോ വർഷവും ലൈസൻസ് പുതുക്കണമെന്നാണ് ചട്ടം. ഒരിക്കൽ ലൈസൻസ് എടുത്തവർ ഇത് പുതുക്കാറില്ല. ഇതിനെതിരെ ഹൈക്കോടതി തന്നെ രംഗത്ത് വന്നിരുന്നു. തുട‌ർന്നാണ് തദ്ദേശസ്ഥാപനങ്ങൾ വിഷയത്തിൽ കാര്യമായി ഇടപെട്ടത്. സ്കൂൾ വളപ്പുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കരുതെന്ന ചട്ടവും പാലിക്കുന്നില്ല. കൊച്ചി നഗരത്തിലെ സ്ഥിരം സിനിമാ ഷൂട്ടിംഗ് നടക്കുന്ന പ്രമുഖ സ്കൂൾ വളപ്പിലെ ഭീമൻ പരസ്യബോർഡ് രണ്ട് വർഷം മുമ്പ് നിയമത്തെ വെല്ലുവിളിച്ചാണ് സ്ഥാപിച്ചത്. അതിന്നും അവിടെ തലയുയർത്തി നിൽക്കുന്നു. ലക്ഷങ്ങളാണ് ഇതിന് വാടക ലഭിക്കുന്നത്. അങ്കമാലി അത്താണി ജംഗ്ഷന് സമീപത്തെ സ്കൂളിനോട് തൊട്ടുചേർന്നും പരസ്യബോർഡുണ്ട്.

നഗരസഭാ പരിധിയിലെ അനധികൃത പരസ്യബോർഡുകൾ മുന്നറിയിപ്പ് കൂടാതെ നീക്കുന്നുണ്ട്. ഓരോ ബോർഡിനും 5000 രൂപ വരെയാണ് പിഴ ഈടാക്കിയത്. നീക്കം ചെയ്യുന്നതിനുള്ള ചെലവും സ്ഥല, കെട്ടിട ഉടമകൾ നൽകണം. ഫീസ് അടച്ച് നമ്പർ ബോർഡുകളിൽ പ്രദർശിപ്പിക്കണമെന്ന ചട്ടവും പാലിക്കുന്നില്ല. കഴിഞ്ഞ ആറുവർഷമായി പരസ്യബോർഡുകളിൽ നിന്ന് ഒരു രൂപ പോലും കൊച്ചി കോർപ്പറേഷന് ലഭിച്ചിട്ടില്ലെന്നാണ് 2022ലെ കൗൺസിൽ യോഗത്തിൽ മേയർ വെളിപ്പെടുത്തിയത്. ഇന്ന് 95 ശതമാനം പരസ്യബോർഡുകളും ഏകീകൃത നിയമത്തിലേക്ക് നഗരസഭയ്ക്ക് കൊണ്ടുവരാനായെന്ന് പരസ്യബോർഡ് കമ്പനികളുടെ കൂട്ടായ്മ സാക്ഷ്യപ്പെടുത്തുന്നു.
1000 സ്‌ക്വയർ ഫീറ്റ് വരെയുള്ള പരസ്യബോർഡ് വയ്ക്കാനാണ് സർക്കാർ അനുമതി. ഒരു സ്‌ക്വയർ ഫീറ്റിന് 200 രൂപയാണ് സർക്കാർ നികുതി നിരക്ക്. കൊച്ചി നഗരത്തിലെ ലൈസൻസ് ഇല്ലാത്ത പരസ്യബോർഡുകൾ നീക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.

 

Read Also: മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇക്കു നേരെ ആക്രമണം: പ്രകോപനം ടിക്കറ്റ് ചോദിച്ചത്: അറസ്റ്റ്

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ...

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു. ഡൽഹി സർവകലാശാലയിലെ...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു കൊച്ചി: സോഷ്യൽ...

Related Articles

Popular Categories

spot_imgspot_img