ജോ ബൈഡനെ ബഹു ദൂരം പിന്നിലാക്കി നരേന്ദ്ര മോദിയുടെ മുന്നേറ്റം; മൂന്നു വർഷത്തിനിടെ എത്തിയത് 30 ദശലക്ഷം അനുയായികൾ

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ആഗോള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം സ്ഥാനത്തുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ (38.1 ദശലക്ഷം) ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദി.Prime Minister Narendra Modi has become the most followed global leader on social media platform X.

തന്റെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100 മില്യണ്‍) കവിഞ്ഞതായി നരേന്ദ്രമോദിതന്നെയാണ് എക്സിലൂടെ അറിയിച്ചത്. 2009-ല്‍ അക്കൗണ്ട് ആരംഭിച്ചതുമുതല്‍ എക്‌സില്‍ (അന്ന് ട്വിറ്റര്‍) സജീവമാണ് മോദി.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയീബ് എര്‍ദോഗാന്‍ (21.5 ദശലക്ഷം), യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം) എന്നിവരെല്ലാം നരേന്ദ്ര മോദിയേക്കാള്‍ ഏറെ പിന്നിലാണ്. അതേസമയം മറ്റ് ഇന്ത്യന്‍ രാഷ്ട്രീയക്കാരെ അപേക്ഷിച്ചും നരേന്ദ്ര മോദി മുന്നിലാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് 26.4 ദശലക്ഷം ഫോളോവേഴ്സാണ് എക്‌സില്‍ ഉള്ളത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 27.5 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.

സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് (19.9 ദശലക്ഷം), പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (7.4 ദശലക്ഷം) എന്നിവരും പിന്നിലാണ്. രാഷ്ട്രീയക്കാര്‍ മാത്രമല്ല, വിരാട് കോലി (64.1 ദശലക്ഷം), ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയര്‍ (63.6 ദശലക്ഷം), യുഎസ് ബാസ്‌ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് (52.9 ദശലക്ഷം) എന്നിവരുള്‍പ്പെടെ ആഗോള കായിക ഐക്കണുകളേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സ് മോദിക്കുണ്ട്.

ടെയ്ലര്‍ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കര്‍ദാഷിയാന്‍ (75.2 ദശലക്ഷം) തുടങ്ങിയ സെലിബ്രിറ്റികളേക്കാള്‍ മുന്നിലാണ് മോദി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 30 ദശലക്ഷം ഫോളോവേഴ്‌സാണ് മോദിക്ക് എക്‌സില്‍ വര്‍ധിച്ചത്. യൂട്യൂബില്‍ അദ്ദേഹത്തിന് 25 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 91 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.

2009ല്‍ എക്സ് അക്കൗണ്ട് എടുത്ത മോദി ഈ പ്ലാറ്റ്‌ഫോമില്‍ വളരെ ആക്ടീവാണ്. നിരവധി സാധാരണ പൗരന്മാരെ പിന്തുടരുന്നു, അവരുമായി ഇടപഴകുന്നു, അവരുടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല. പണമടച്ചുള്ള പ്രമോഷനുകളോ ബോട്ടുകളോ അവലംബിക്കാതെ മോദി എല്ലായ്‌പ്പോഴും ഈ പ്ലാറ്റ്‌ഫോം ഓര്‍ഗാനിക് ആയി റീച്ച് നേടുന്നു.

അതേസമയം എക്‌സില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത് എക്‌സ് ഉടമയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിനാണ്, 188.7 ദശലക്ഷം! രണ്ടാം സ്ഥാനത്തുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 131 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ക്രിസ്റ്റിയാനൊ റൊണാള്‍ഡോ (112 ദശലക്ഷം), ജസ്റ്റിന്‍ ബീബര്‍ (110.5 ദശലക്ഷം), റിഹാന (108 ദശലക്ഷം), കാറ്റി പെറി (106.3) എന്നിവരാണ് പിന്നീട് ലിസ്റ്റിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

Related Articles

Popular Categories

spot_imgspot_img