web analytics

വോഡഫോൺ ഐഡിയയ്ക്ക് കൂടുതൽ തിരിച്ചടി; കുടിശിക വീട്ടിയില്ലെങ്കിൽ 5ജി സേവനത്തിനായി ടവർ നൽകില്ലെന്ന് ഇൻഡസ് ടവേഴ്‌സ്

വോഡഫോൺ ഐഡിയയ്ക്ക്കൂടുതൽ തിരിച്ചടിയുമായി ടവർ കമ്പനിയായ ഇൻഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയർടെല്ലിന്റെ ചെയർമാൻ സുനിൽ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകൾ വീട്ടിയില്ലെങ്കിൽ 5ജി സേവനത്തിനായി ടവർ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കില്ലെന്നാണ് സുനിൽ മിത്തലിന്റെ മുന്നറിയിപ്പ്. ആറുമാസത്തിനകം 5ജി സേവനം ലഭ്യമാക്കുമെന്ന് വോഡഫോൺ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ കമ്പനി ഇതിനുള്ള പരീക്ഷണം നടത്തുകയുമാണ്. ഫോളോ-ഓൺ ഓഹരി വിൽപനയിലൂടെ അടുത്തിടെ വോഡഫോൺ ഐഡിയ 18,000 കോടി രൂപ സ്വരൂപിച്ചിരുന്നു.

ഇൻഡസ് ടവേഴ്‌സിൽ 48 ശതമാനം ഓഹരികളുള്ള ഭാരതി എയർടെല്ലാണ് മുഖ്യ ഓഹരി ഉടമകൾ. കമ്പനിയിൽ വോഡഫോൺ ഐഡിയയ്ക്ക് 5 ശതമാനത്തിൽ താഴെ ഓഹരികളേയുള്ളൂ. കുടിശിക വീട്ടുംവരെ ഇൻഡസ് ടവേഴ്‌സിന്റെ സേവനം വോഡഫോൺ ഐഡിയയ്ക്ക് കിട്ടില്ലെന്ന് മിത്തൽ പറഞ്ഞു. പ്രൊമോട്ടർമാരിൽ നിന്ന് 2,000 കോടി രൂപയോളവും ലഭിച്ചു. കടപ്പത്രങ്ങളിറക്കിയോ ഓഹരി വിൽപനയിലൂടെയോ വീണ്ടുമൊരു 20,000-25,000 കോടി രൂപ സമാഹരിക്കാനും വോഡഫോൺ ഐഡിയ ആലോചിക്കുന്നുണ്ട്.

ഇൻഡസ് ടവേഴ്‌സിന്റെ വരുമാനത്തിൽ 40 ശതമാനവും എത്തുന്നത് വോഡഫോൺ ഐഡിയയ്ക്ക് നൽകുന്ന സേവനങ്ങളിൽ നിന്നാണ്. 10,000 കോടി രൂപയാണ് ഈയിനത്തിൽ കമ്പനിക്ക് വോഡഫോൺ ഐഡിയ വീട്ടാനുള്ള കുടിശിക. ഇത് തീർത്താലേ തുടർന്നും സേവനം ലഭ്യമാക്കൂ എന്നാണ് സുനിൽ മിത്തൽ നൽകിയ മുന്നറിയിപ്പ്.

 

Read Also: പ്രതിസന്ധി അയയുന്നില്ല; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ ന്യൂഡൽഹി:...

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ അതോ നിസ്സഹായാവസ്ഥയോ?

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ...

സൗദിയിൽ വിസിറ്റ് വിസ നീട്ടൽ തുടങ്ങി; അബ്ഷിർ വഴി അപേക്ഷിക്കാം

സൗദിയിൽ വിസിറ്റ് വിസ നീട്ടൽ തുടങ്ങി; അബ്ഷിർ വഴി അപേക്ഷിക്കാം റിയാദ്: മേഖലയിലെ...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

Related Articles

Popular Categories

spot_imgspot_img