കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റിൽ കമ്പിയിൽ കോർത്ത് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്ന് പോലീസ് പറയുന്നു.
മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന് പ്രശനങ്ങൾ ഉണ്ടാക്കുന്ന നടക്കുന്നയാളാണെന്നും പോലീസ് പറയുന്നു. ഇയാൾ പലപ്പോഴും വിവസ്ത്രനായി നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ പ്രാഥമിക നിഗമനം.
മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് ഗേറ്റിന് മുകളിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്തിയിട്ടല്ല. ഇയാൾ ധരിച്ചിരുന്ന പാന്റ് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.