പഠനം തുടങ്ങാൻ ആദ്യം ‘കന്യകാത്വ സർട്ടിഫിക്കറ്റ്’? — ഞെട്ടിക്കുന്ന മാനേജ്‌മെന്റ് ആവശ്യം അന്വേഷനത്തിൽ
ലഖ്‌നൗ: മൊറാദാബാദിലെ ഒരു മദ്രസ മാനേജ്‌മെന്റിനെതിരെ വിവാദം രൂക്ഷമാകുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോട് “കന്യകാത്വ സർട്ടിഫിക്കറ്റ്” സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്.
അനുസരിക്കാതിരുന്നാൽ വിദ്യാർത്ഥിനിയെ പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് ആരോപിച്ചു.
പിതാവിന്റെ പരാതി അടിസ്ഥാനമാക്കി അന്വേഷണം
വിദ്യാർത്ഥിനിയുടെ പിതാവായ യൂസുഫ് ഒക്ടോബർ 14ന് പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ വ്യക്തിത്വത്തെയും മാനവികതയെയും അപമാനിക്കുന്ന രീതിയിലായിരുന്നു മാനേജ്‌മെന്റിന്റെ നടപടി എന്ന് അദ്ദേഹം വ്യക്തമാക്കി.
പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഛണ്ഡീഗഡ് സ്വദേശിയായ പെൺകുട്ടിയും കുടുംബവും മാനസിക പീഡനത്തിലാണ് എന്നാണ് വിവരം.
ടിസിക്ക് 500 രൂപ വാങ്ങിയെന്നും പിതാവിന്റെ ആരോപണം
കുട്ടിയെ എട്ടാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് ആവശ്യമായ നടപടികൾക്കായി മദ്രസയെ സമീപിച്ചപ്പോഴാണ് മാനേജ്‌മെന്റ് “കന്യകാത്വ സർട്ടിഫിക്കറ്റ്” ആവശ്യപ്പെട്ടത്.
ഇതോടൊപ്പം ടിസി നൽകുന്നതിനായി 500 രൂപ വാങ്ങിയതായും പിതാവ് ആരോപിച്ചു.
ഭാര്യയും മകളും അലഹബാദിലുണ്ടായിരുന്നപ്പോൾ സ്കൂളിൽ നിന്നും പെൺകുട്ടിയോട് അനുചിതമായി പെരുമാറിയെന്ന വിവരം ലഭിച്ചെന്നും അതിനുശേഷമാണ് സ്കൂൾ കുട്ടിയെ വീണ്ടും പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതെന്നും യൂസുഫ് പറയുന്നു.
85 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം
പോലീസ് അന്വേഷണം പുരോഗമിക്കുന്നു
മദ്രസ മാനേജ്‌മെന്റിന്റെ നടപടിയിൽ പ്രതിഷേധം ശക്തമായതോടെ, പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥിനിയുടെ ഭാവി സംരക്ഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മൊറാദാബാദ് മദ്രസയിലെ ഈ സംഭവം രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷയും വ്യക്തിപരമായ മാന്യതയും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വേദിയൊരുക്കി.
കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്ന ആരോപണം സമൂഹത്തിൽ വൻ ചർച്ചയ്ക്കിടയാക്കുമ്പോൾ, മാനവാവകാശ സംഘടനകളും കുട്ടികളുടെ സംരക്ഷണ സമിതികളും ഇടപെടുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.









