ഇടവേളയ്ക്കു ശേഷം മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്ത് പനി വീണ്ടും പടരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് മഴ വീണ്ടും കനത്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. (Monsoon diseases are a concern in the state)
വൈറൽ പനിയും കുട്ടികളുടെ ഇടയിൽ വ്യാപകമായി പടരുന്നുണ്ട്. സ്കൂൾ തുറന്നതോടെയാണിത്. ഡെങ്കിപ്പനി ലക്ഷണങ്ങളുടെ മുന്നൂറിലധികം പേരാണ് ദിവസവും ആശുപത്രികളിൽ എത്തുന്നത്. ഹെപ്പറ്റീസ്, പകർച്ചപ്പനി, എലിപ്പനി, ഛർദി, വയറിളക്കം തുടങ്ങി നിരവധി മഴക്കാല രോഗങ്ങളാണ് കാത്തിരിക്കുന്നത്.
ഗ്രാമീണ മേഖലകളിലാണ് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത്.ഴിഞ്ഞ 19 ദിവസത്തിനിടെ 10,255 പേർക്കാണ് എറണാകുളം ജില്ലയിൽ വിവിധതരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബി, ഡെങ്കിപ്പനി, പകർച്ചപ്പനി എന്നിവ പടരുന്നുണ്ട്.
വയനാട്ടിൽ 554 പേർക്കാണ് പനി ബാധിച്ചത്. 27 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ബുധനാഴ്ച കോഴിക്കോട് 1045 പേർക്ക് പനിയും 21 പേർക്ക് െഡങ്കിപ്പനിയും 12 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച പനി ബാധിച്ച് ചികിത്സ തേടിയവർ 733 പേർ. ഇതിൽ രണ്ട് പേരാണ് അഡ്മിറ്റ് ആയത്.