പാണഞ്ചേരിയിൽ ഹരിതകർമ്മ സേനയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തു; പോയത് ഒന്നരലക്ഷം രൂപ; പ്രതിയെന്നാരോപിക്കുന്ന യുവതി ആത്മഹത്യാ ശ്രമം നടത്തി

തൃശൂർ പട്ടിക്കാട് പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിവരുന്ന ഹരിതകര്‍മസേനയുടെ പേരിലുള്ള കണ്‍സോര്‍ഷ്യം ബാങ്ക് അക്കൗണ്ടില്‍നിന്നും സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായി പരാതി. ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പയ്യനം വാര്‍ഡിലെ അംഗവും ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം പഞ്ചായത്ത്തല പ്രസിഡന്റുമായ സിന്റലിയുടെ പേരില്‍ പീച്ചി പൊലീസ് കേസെടുത്തു. പദ്ധതിയുടെ പഞ്ചായത്ത് നിര്‍വഹണ ചുമതലയുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സെക്രട്ടറി മോഹിനിയുടെ വ്യാജ ഒപ്പിട്ടാണ് സിന്റലി ഗ്രാമീണ്‍ ബാങ്ക് പട്ടിക്കാട് ശാഖയില്‍നിന്നും പണം പിന്‍വലിച്ചത്. സി പി എം ആശാരിക്കാട് ബ്രാഞ്ച് കമ്മറ്റി അംഗം കൂടിയാണ് സിന്റല. നാല് ദിവസം മുമ്പ് സിന്റലി ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കഴിഞ്ഞ മാസം മാത്രം നാല് ഇടപാടുകളില്‍നിന്നായാണ് ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപ തട്ടിയെടുത്തത്.
പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നും സ്വരൂപിക്കുന്ന പണം ബാങ്കില്‍ നിക്ഷേപിക്കുകയും കണ്‍സോര്‍ഷ്യം ചുമതലയുള്ള പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ഒപ്പിട്ടാലേ പണം ബാങ്കില്‍നിന്നും എടുക്കുവാന്‍ സാധിക്കു. ചെക്കില്‍ 4000 രൂപ എഴുതി സെക്രട്ടറിയുടെ കൈയില്‍നിന്നും ഒപ്പ് വാങ്ങിയതിനു ശേഷം 4000ത്തിനു മുമ്പ് മൂന്ന് എന്ന അക്കം എഴുതിച്ചേര്‍ത്ത് 34000 രൂപയും ബാങ്കില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം നാല് ഇടപാടുകളില്‍നിന്നായാണ് ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപ തട്ടിയെടുത്തത്.

Read Also: കോഴിയിറച്ചി വാങ്ങാത്തതിലുളള വിരോധം; മലപ്പുറത്ത് ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തി യുവാവ്

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ്...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

Related Articles

Popular Categories

spot_imgspot_img