ഇത്തവണ മോഹന്‍ലാല്‍ മുംബൈയില്‍ എത്തിയതിന് പിന്നില്‍ ബിഗ് ബോസിന്റെ ഗ്രാന്റ്ഫിനാലെക്ക് വേണ്ടി മാത്രമായിരുന്നില്ല. അഭിനയിക്കാന്‍ പോകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ കൂടിയാണ്. മുംബൈ വൈ ആര്‍ എഫ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍ നിര്‍മ്മിക്കുന്ന വൃക്ഷഭ എന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫോട്ടോഷൂട്ടില്‍ പങ്കുകൊള്ളാനല്ലെങ്കില്‍ കൂടിയും ഏക്ത കപൂറിന്റെ അച്ഛനും പ്രശസ്ത നടനുമായ ജിതേന്ദ്രനും സ്റ്റുഡിയോയില്‍ എത്തിയിരുന്നു. ജിതേന്ദ്രയുമായി ഏറെ നേരം സൗഹൃദം പങ്കിട്ടാണ് ലാല്‍ മടങ്ങിയത്.
കണക്ട് മീഡിയയും എ വി സ്റ്റുഡുയോസുമായി ചേര്‍ന്നാണ് ഏക്ത കപൂര്‍ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. 200 കോടിയാണ് വൃക്ഷഭയുടെ ബജറ്റ്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. വൃക്ഷഭയുടെ ഷുട്ടിംഗ് ജൂലൈ അവസാനത്തോടുകൂടി ആരംഭിക്കും. ആക്ഷന്‍ എന്റര്‍ടൈനറാണ് വൃക്ഷഭ. വി എഫ് എക്‌സിനും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനമന്‍തയും ജനതഗ്യാരേജുമാണ് ഇതിനുമുമ്പ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ള തെലുങ്ക് ചിത്രം. ഗണ്ഡീവം എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷവും ചെയ്തിട്ടുണ്ട്.