web analytics

ഒളിച്ചോടിയതല്ല, കേരളത്തിലുണ്ടായിരുന്നില്ല; ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള മോഹൻലാലിൻ്റെ ആദ്യ പ്രതികരണം


തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ലെന്ന് മോഹൻലാൽ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നടത്തിയ ലൈം​ഗികാരോപണങ്ങൾ കേരളത്തിൽ വലിയ കോളിളക്കം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം താരസംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ മോ​ഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. Mohanlal said that he has not run away anywhere

വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. 

അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. 

ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു എന്നും, ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നു എന്നും മോഹൻലാൽ. കുറച്ചു നാളായി കേരളത്തിലില്ലായിരുന്നു.

മാറിനിന്നത് വ്യക്തിപരമായ കാരണങ്ങളാൽ. കഴിഞ്ഞ 47 വർഷങ്ങളായി നിങ്ങളുടെ ഒപ്പം സഞ്ചരിക്കുന്നയാളാണ്. എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. ഗുജറാത്തിലും മുംബൈയിലും ചെന്നൈയിലുമായിരുന്നു.

ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട തിരക്കിലും, ബറോസിന്റെ ഫൈനൽ മിക്സിങ് പരിപാടികളിലുമായിരുന്നു. അതിൽ നിന്നും പെട്ടെന്ന് വരാൻ സാധിച്ചില്ല. തന്റെ സിനിമയുടെ റിലീസ് മാറ്റിവച്ചു.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം

‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം തിരുവനന്തപുരം:...

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍ തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍...

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന്

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന് തിരുവനന്തപുരം: അസാപ്...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്;...

Related Articles

Popular Categories

spot_imgspot_img