മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചു; വീണ്ടും കടുത്ത വിമർശനങ്ങളുമായി മൗലാന ഷഹബുദ്ദീൻ റസ്വി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ച സംഭവത്തെ വിമർശിച്ച് മൗലാന ഷഹബുദ്ദീൻ റസ്വി.

ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് ഷമി അദ്ദേഹത്തിന്റെ മകളെ ഹോളി ആഘോഷിക്കാൻ അനുവദിക്കുന്നത് ശരിയത്ത് വിരുദ്ധവും മതനിന്ദയുമാണെന്നായിരുന്നു അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷന്റെ പ്രതികരണം.

നിങ്ങളുടെ കുട്ടികളെ ശരിയത്ത് വിരുദ്ധമായത് ചെയ്യാൻ അനുവദിക്കരുതെന്ന് മുഹമ്മദ് ഷെമിയോടും കുടുംബത്തോടും നേരത്തേ തന്നെ അഭ്യർത്ഥിച്ചിരുന്നെന്നും മൗലാന ഷഹബുദ്ദീൻ റസ്വി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.

മുഹമ്മദ്ഷമിയുടെ മകൾ ചെറിയ കുട്ടിയാണ്. ഹോളി എന്താണെന്ന് അറിയാതെയാണ് അവൾ ഹോളി ആഘോഷിക്കുന്നതെങ്കിൽ അതൊരു കുറ്റകൃത്യമല്ല.

പക്ഷെ അവൾ പൂർണബോധ്യത്തോടെ, ഹോളി എന്താണെന്ന് മനസിലാക്കിയിട്ടും ആഘോഷിച്ചാൽ അത് ശരിയത്ത് വിരുദ്ധമാണെന്ന് റസ്വി പറഞ്ഞു.

ഷമിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നേരത്തെ തന്നെ ഇക്കാര്യം അഭ്യർത്ഥിച്ചിട്ടുള്ളതാണ്. നിങ്ങളുടെ കുട്ടികൾ ശരിയത്ത് വിരുദ്ധമായത് ചെയ്യാൻ അനുവദിക്കരുത്.

ഹിന്ദുക്കൾക്ക് ഹോളി വലിയ ആഘോഷമായിരിക്കുമെന്നും പക്ഷെ മുസ്ലീങ്ങൾ ഹോളി ആഘോഷം ഒഴിവാക്കുക തന്നെ വേണം. ശരിയത്ത് നിയമം മനസിലാക്കിയതിന് ശേഷം ഹോളി ആഘോഷിക്കുന്നത് കുറ്റകൃത്യമാണെന്നും റസ്വി ഓർമിപ്പിച്ചു.

ചാമ്പ്യൻ ട്രോഫി മത്സരങ്ങൾക്കിടെ റംസാൻ വ്രതം അനുഷ്ഠിക്കാത്തതിന് മുഹമ്മദ് ഷമിയെ കുറ്റപ്പെടുത്തി ഷഹബുദ്ദീൻ റസ്വി രം​ഗത്തെത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

എന്നാൽ, പുതിയതായി പുറത്തുവിട്ട വീഡിയോയിൽ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കാനും ഇസ്ലാമിക പുരോഹിതൻ മറന്നില്ല.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും എല്ലാ ടീമം​ഗങ്ങൾക്കും ഷമിക്കും ഹൃദയാഭിവാദ്യങ്ങൾ എന്നായിരുന്നു അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷന്റെ പ്രശംസ.

എന്നാൽ റംസാൻ വ്രതം അനുഷ്ഠിക്കാതിരിക്കുന്ന ഷമിയുടെ നടപടി തെറ്റാണെന്നായിരുന്നു നേരത്തെ ഇദ്ദേഹം പറഞ്ഞത്.

ഏതെങ്കിലും കാരണത്താൽ വ്രതമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ റംസാൻ മാസത്തിന് ശേഷം അത് എടുത്ത് തീർക്കണമെന്നും ഇയാൾ ഉപദേശിച്ചിരുന്നു.

സംഭവം വലിയ വിവാദമായതിന് ശേഷം ഇപ്പോഴാണ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചതിനെ വിമർശിച്ച് വീണ്ടും മൗലാന ഷഹബുദ്ദീൻ റസ്വി രം​ഗത്തെത്തിയിരിക്കുന്നത്”

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

Related Articles

Popular Categories

spot_imgspot_img