web analytics

ഹരികൃഷ്ണൻ ഹാപ്പിയാണ്; സെൽഫി എടുക്കുന്നതിനിടെ ഒന്നരലക്ഷത്തിന്റെ ഫോൺ 800 അടി താഴ്ചയിലേക്ക് വീണു, എടുത്തു നൽകി അഗ്നിരക്ഷാ സേന

ഇടുക്കി: സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ എടുത്തു നല്‍കി അഗ്നിരക്ഷാ സേന. വാഗമണ്‍ കാണാനെത്തിയ കിടങ്ങൂര്‍ സ്വദേശിയായ ഹരികൃഷ്ണൻ എന്ന വിദ്യാർത്ഥിയുടെ ഫോണ്‍ ആണ് അബദ്ധത്തില്‍ കൊക്കയില്‍ വീണത്. കാഞ്ഞാര്‍-വാഗമണ്‍ കണ്ണിക്കല്‍ വ്യൂപോയിന്റില്‍ സെല്‍ഫിയെടുക്കുന്ന സമയത്ത് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഫോൺ വീഴുകയായിരുന്നു.

എന്നാൽ താഴെ കല്ലുകള്‍ക്കിടയില്‍ ഫോണ്‍ തട്ടിനിന്നതുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞു. ഫോണ്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തതിനാല്‍ മൂലമറ്റം അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. സീനിയര്‍ ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയില്‍ രണ്ട് കല്ലുകള്‍ക്കിടയിലായിരുന്നു ഫോണ്‍ കിടന്നിരുന്നത്. സേനാംഗം മനു ആന്റണി രണ്ട് വടങ്ങള്‍ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി ഫോണ്‍ എടുത്തുകൊടുത്തു.

എറണാകുളം സ്വദേശിയും വിദ്യാര്‍ഥിയുമായ ഹരികൃഷ്ണനും കൂട്ടുകാരും വാഗമണ്ണിൽ എത്തിയതാണ്. സേനാംഗങ്ങളായ എം പി ഷിജു, ബി എച്ച് അനീഷ്, ജി പ്രദീപ്, എന്‍ കെ സതീഷ് കുമാര്‍ എന്നിവരുടെ സംഘമാണ് ഫോൺ കണ്ടെത്തി നൽകിയത്.

 

Read Also: ഫലം വ്യക്തം; അരുണാചലിൽ ബിജെപി തുടർഭരണത്തിലേക്ക്; കേവല ഭൂരിപക്ഷം കടന്നും മുന്നേറ്റം; കോൺഗ്രസിന് ഒരു സീറ്റ്

Read Also: അത്യുഷ്ണം; തെരഞ്ഞെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 ഉദ്യോഗസ്ഥർ

Read Also: സഞ്ജുവിനെ അംപയർ ചതിച്ചു; പന്ത് കസറി; പിന്തുണയുമായി ഹാർദിക് പാണ്ഡ്യ ; ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

“എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!”

"എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!" തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

Related Articles

Popular Categories

spot_imgspot_img