web analytics

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. സെല്ലിന്‍റെ ഭിത്തിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്‍റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ പിടികൂടിയത്.

പത്താം ബ്ലോക്കിലെ സി ഡിവിഷനിലെ 12-ാം നമ്പർ സെല്ലിൽ നിന്നാണ് മൊബൈൽ ഫോൺ പിടികൂടിയത്. സംഭവത്തിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരിൽ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു.

കല്ലിനടിയിൽ, ബാത്റൂമിൽ, വാട്ടർ ടാങ്കിൽ… ജയിലിൽ എവിടെ തപ്പിയാലും ഫോൺ കിട്ടും; കണ്ണൂരിൽ പിടികൂടിയത് മുന്തിയ സമാർട്ട് ഫോണുകൾ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. മൂന്ന് സമാര്‍ട്ട് ഫോണുകളാണ് കണ്ടെത്തിയത്. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്താനായത്.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ ജയിലില്‍ പരിശോധനകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ഒളിപ്പിച്ച നിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്.

ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള് കണ്ടെടുത്തത്. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്.

ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാം ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.

Summary: Mobile phone seized again from Kannur Central Jail. The device was found hidden inside a cell wall during a surprise inspection led by joint superintendents last night.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന്

പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന് ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി...

ഹൃദയം നുറുങ്ങുന്ന രാഘവന്റെ വാക്കുകൾ

ഹൃദയം നുറുങ്ങുന്ന രാഘവന്റെ വാക്കുകൾ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിവെച്ചുകൊണ്ട് പാതിവഴിയിൽ ഓർമയായ ജിഷ്ണു...

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു കോഴിക്കോട്: മഴമാറി വെയിൽ വന്നതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് തലപൊക്കി...

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന് ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ...

നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ…വിതുമ്പലോടെ സുജാത

നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ…വിതുമ്പലോടെ സുജാത പാടിത്തീർക്കാൻ മനോഹരമായ...

ഡ്രൈവറെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചു

കോഴിക്കോട്: സ്കൂൾ ബസിന് വഴി നൽകാതെ പോയ കാർ യാത്രക്കാർ, പിന്നീട്...

Related Articles

Popular Categories

spot_imgspot_img